മക്ക: സ്പോൺസർ നൽകിയ പരാതിയിൽ ജയിലിലായ വണ്ടൂർ കാട്ടുമുണ്ടം സ്വദേശി മുഹമ്മദ് ഇസ്മ ായിൽ സാമൂഹിക സംഘടനയുടെ ഇടപെടലിൽ നാട്ടിലെത്തി. 1,25,000 റിയാൽ നൽകാനുണ്ടെന്ന് കാണിച്ച് സ്പോൺസർ നൽകിയ പരാതിയിൽ രണ്ട് വർഷവും 28 ദിവസവുമാണ് മുഹമ്മദ് ഇസ്മായിൽ മക്ക ജയിലിൽ കഴിഞ്ഞത്. എന്നാൽ, മൂന്നുമാസത്തെ വാടക മാത്രമേ കൊടുക്കാനുള്ളൂവെന്നും പരാതി വ്യാജമാണെന്നും ഇസ്മയിൽ പറയുന്നു. ബ്ലാങ്ക് പേപ്പറിൽ ഒപ്പിട്ട് കൊടുത്തതായിരുന്നത്രെ ഇസ്മയിലിന് വിനയായത്. സോഷ്യൽ ഫോറം പ്രവർത്തകർ കേസിൽ ഇടപെടുകയായിരുന്നു.
വിവിധ സമയങ്ങളിൽ മക്ക കോടതിയിൽ നടന്ന സിറ്റിങ്ങിൽ സോഷ്യൽ ഫോറം വെൽെഫയർ വിഭാഗം ഇൻചാർജ് ജാഫർ പെരിങ്ങാവ് പെങ്കടുത്തു. തുടർന്ന് സ്പോൺസറുമായി ആദ്യഘട്ടത്തിൽ ചർച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. തുടർന്നുള്ള ചർച്ചയിൽ സോഷ്യൽ ഫോറം മക്ക ബ്ലോക്ക് പ്രസിഡൻറ് അൻവർ മഞ്ചേരി, വൈസ് പ്രസിഡൻറ് അബ്ദുല്ലക്കോയ പുളിക്കൽ, അബ്ദുൽ ഗഫാർ സ്പോൺസറെ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തി. ഇതിെൻറ അടിസ്ഥാനത്തിൽ 50,000 റിയാൽ നൽകിയാൽ കേസ് അവസാനിപ്പിക്കാം എന്നറിയിച്ചു. അതോടെ 50,000 റിയാൽ നൽകുകയും ജയിൽ മോചിതനാവുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.