ജിദ്ദ: സൗദിയിൽ മന്ത്രി, ഉദ്യോഗസ്ഥ തലങ്ങളിൽ വെള്ളിയാഴ്ച നടത്തിയ അഴിച്ചുപണിയിൽ നിയമിതരായവർ ഉന്നത ബിരുദധാരികളും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചു പരിചയമുള്ളവരും. ഖനന വ്യവസായ വകുപ്പുകൾ ഉർജ മന്ത്രാലയത്തിൽനിന്ന് മാറ്റി പ്രത്യേക മന്ത്രാലയമാക്കി അതിെൻറ പ്രഥമ മന്ത്രിയായി നിയമിച്ചിരിക്കുന്നത് ബന്ദർ ബിൻ ഇബ്രാഹീം അൽ ഖുറൈഫിനെയാണ്. കിങ് സഉൗദ് യൂനിവേഴ്സിറ്റിയിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം െഎ.എം.ഡി സ്വിറ്റ്സർലൻഡിൽനിന്ന് മാനേജ്മെൻറ്, ലീഡർഷിപ്, ഇൻവെസ്റ്റ് മെൻറ് എന്നീ കോഴ്സുകളിലും പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
വ്യാവസായിക, വാണിജ്യ, നിക്ഷേപ മേഖലകളിൽ 25 വർഷത്തെ പരിചയമുണ്ട്. പല നേതൃപദവികളും വഹിച്ചിട്ടുണ്ട്. അബ്ദുല്ല ഇബ്രാഹീം അൽഖുറായ്ഫ് സൺസ് കമ്പനി സി.ഇ.ഒ, അൽഖുറാഇഫ് പ്രിൻറിങ് സൊല്യൂഷൻ കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, അറാസ്കോ കമ്പനി വൈസ് ചെയർമാൻ തുടങ്ങിയ പ്രമുഖ കമ്പനികളിൽ ഉന്നത സ്ഥാനം വഹിച്ചിട്ടുണ്ട്. റിയാദ് ചേംബർ ഡയറക്ടർ ബോർഡ് അംഗവും ചേംബറിന് കീഴിലെ ഇൻഡസ്ട്രിയൽ കമ്മിറ്റി വൈസ് ചെയർമാനുമാണ്. ദേശീയ ഇൻഫർമേഷൻ സെൻറർ ഡയറക്ടറായി നിയമിച്ചിരിക്കുന്നത് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽ ഗാമിദിയെയാണ്. യു.കെയിലെ ഷഫീൽഡ് യൂനിവേഴ്സിറ്റിയിൽനിന്ന് സോഫ്റ്റ്വെയർ എൻജിനീയറിങ്ങിൽ പിഎച്ച്.ഡിയും 2004ൽ കാനഡയിലെ ഒട്ടാവ യൂനിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ടറൽ ബിരുദവും നേടിയ ആളാണ്.
2011ൽ അമേരിക്കയിലെ ജോർജ് മൈസൂൺ സർവകലാശാലയിൽ ലീഡർഷിപ്, കൺട്രോൾ സോഫ്റ്റ്വെയർ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറിങ് രംഗത്ത് ഉന്നതബിരുദം നേടിയ ആദ്യത്തെ സൗദിയെന്ന നിലയിൽ 2011ൽ പ്രഫസർഷിപ് നേടി. സൗദി യൂനിവേഴ്സിറ്റിയിൽ 2008ൽ ആദ്യ സോഫ്റ്റ്വെയർ എൻജിനീയറിങ് വകുപ്പ് സ്ഥാപിച്ചു. ടെലി കമ്യൂണിക്കേഷൻ, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചിട്ടുണ്ട്. റോയൽ കോർട്ട് മേധാവിയായി മന്ത്രി പദവിയിൽ നിയോഗിച്ചിരിക്കുന്നത് ഫഹദ് ബിൻ മുഹമ്മദ് ബിൻ സ്വാലിഹ് അൽഇൗസയെയാണ്. ധാരാളം അനുഭവസമ്പത്തുള്ള വ്യക്തിയാണ്. കിങ് സഉൗദ് യൂനിവേഴ്സിറ്റിയിൽനിന്നാണ് ബാച്ചിലർ ബിരുദം നേടിയത്. വാഷിങ്ടണിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദം നേടി. നിരവധി നിയമസമ്മേളനത്തിലും സെമിനാറുകളിലും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പുതിയ തൊഴിൽ സാമൂഹിക വികസന സഹമന്ത്രിയായി നിയമിച്ചത് മാജിദ് ബിൻ അബ്ദുറഹീം അൽഗാനിമിയെയാണ്. ഡോ. തമാദ് അൽറമാഹിനെ മാറ്റിയാണ് നിയമനം. കിങ് സഉൗദ് യൂനിവേഴ്സിറ്റിയിൽനിന്ന് 1999ൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും 2004 എം.ബി.എ ബിരുദവും നേടിയിട്ടുണ്ട്. സൗദി ബ്രിട്ടീഷ് ബാങ്ക് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവി വഹിച്ചു. വിവിധ മേഖലകളിൽ 23 വർഷത്തെ പരിചയമുണ്ട്. മുൻ മാധ്യമ വകുപ്പ് മന്ത്രിയായിരുന്ന ഡോ. അവാദ് സ്വാലിഹ് അൽഅവാദാണ് മനുഷ്യാവകാശ കമീഷൻ തലവനായി നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.