മക്ക: ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മനിർവൃതിയിൽ ഹാജിമാർ മിനയോട് വിടപറഞ്ഞു. ബുധനാഴ ്ച ഉച്ചക്കുമുമ്പേ ജംറകളിലെ കല്ലേറ് കർമം നിർവഹിച്ച ഇന്ത്യൻ ഹാജിമാർ അല്ലാഹുവിനെ പ ്രകീർത്തിച്ച് തക്ബീറുകൾ മുഴക്കി ഉച്ചയോടെ മിനയോട് വിടപറയാൻ തുടങ്ങി.
മുൻവർഷ ങ്ങളേക്കാൾ ഏറെ സന്തോഷകരമായിരുന്നു ഇത്തവണത്തെ ഹജ്ജ്. അറഫയിലും മിനായിലും ഹാജിമാര ്ക്ക് കൂട്ടായി മഴ ലഭിച്ചിരുന്നു.
അനുകൂലമായ ചൂടുകുറഞ്ഞ കാലാവസ്ഥയിലാണ് ഇത്തവണത്തെ ഹജ്ജ് അരങ്ങേറിയത്. ചൊവ്വാഴ്ച തന്നെ കർമങ്ങൾ പൂർത്തിയാക്കി ഇന്ത്യയിൽനിന്നുള്ള 80 ശതമാനം ഹാജിമാരും മിനയില്‍നിന്നും മടങ്ങിയിരുന്നു. തിരക്ക് ഒഴിവാക്കാൻ ഹജ്ജ് മന്ത്രാലയം ഒാരോ സർവിസ് കമ്പനികൾക്കും മിനയിൽനിന്ന് മടങ്ങുന്നതിനു പ്രത്യേക സമയം അനുവദിച്ചിരുന്നു. കേരളത്തിൽനിന്നടക്കമുള്ള മുഴുവൻ തീർഥാടകരും ബുധനാഴ്ച വൈകീേട്ടാടെ താമസസ്ഥലങ്ങളിൽ തിരിച്ചെത്തി. ഹജ്ജ് സർവിസ് കമ്പനികൾ ഏർപ്പെടുത്തിയ ബസുകളിലാണ് ഇന്ത്യൻ ഹാജിമാർ താമസസ്ഥലങ്ങളിൽ തിരിച്ചെത്തിയത്.
മലയാളി ഹാജിമാരിൽ ഭൂരിഭാഗവും ബുധനാഴ്ച വൈകീട്ടാണ് ഹജ്ജ് പൂർത്തീകരിച്ച് താമസസ്ഥലങ്ങളിൽ എത്തിയത്. ചുരുക്കം ഹാജിമാർ കാൽനടയായി ചൊവ്വാഴ്ച മടങ്ങിയിരുന്നു. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തിയവർ ബുധനാഴ്ചയാണ് മിനയില്‍നിന്ന് മടങ്ങിയത്. ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആഗസ്റ്റ് 17 മുതൽ ആരംഭിക്കും. ജിദ്ദയിൽനിന്ന് ഗയയിലേക്കാണ് ആദ്യസംഘം മടങ്ങുക.150 ഹാജിമാരാണ് ആദ്യ സംഘത്തില്‍ പുറപ്പെടുന്നത്. മദീന വഴിയുള്ള ഹാജിമാരുടെ മടക്കം ഈമാസം 28 മുതല്‍ ആരംഭിക്കും.
കേരളത്തിൽ നിന്നുള്ള മലയാളി ഹാജിമാരുടെ മടക്കം 17ന് രാത്രി മുതൽ ആരംഭിക്കും. 18ന് രാവിലെ ആദ്യ മലയാളി സംഘം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങും. സെപ്റ്റംബര്‍ രണ്ടോടെ മുഴുവന്‍ മലയാളി ഹാജിമാരും നാട്ടില്‍ തിരിച്ചെത്തും. മലയാളി തീർഥാടകരുടെ മദീന സന്ദർശനം ഹജ്ജിനുമുമ്പേ പൂർത്തീകരിച്ചിരുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ഇന്ത്യൻ തീർഥാടകരുടെ ഹജ്ജിന് ശേഷമുള്ള മദീന യാത്ര 17ന് ആരംഭിക്കും. ഹാജിമാർക്കുള്ള സംസം വെള്ളത്തിെൻറ അഞ്ചു ലിറ്റർ പാക്കറ്റുകൾ ഇതിനകം 21 എംബാർക്കേഷൻ പോയൻറുകളിൽ എത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.