ജിദ്ദ: ജിസാൻ സർവകലാശാലയിലെ അധ്യാപകൻ നാലകത്ത് ഫിറോസ് മൻസൂറിന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്. പെരിന്തൽമണ്ണ താഴേക്കോട് സ്വദേശിയാണ്. തിരുനൽവേലി എം.എസ് യൂനിവേഴ്സിറ്റിയിൽ നിന്നാണ് വയർലെസ് സെൻസർ നെറ്റ്വർക്കിൽ ഡോക്ടറേറ്റ് നേടിയത്. തിരൂർ എസ്.എസ്.എം പോളിടെക്നിക്കിൽ നിന്ന് ഡിപ്ലോമ, തൃശൂർ ഗവൺമെൻറ് എൻജിനിയറിങ് കോളജിൽനിന്ന് ബി.ടെക്, കേരള യൂനിവേഴ്സിറ്റിയിൽനിന്ന് എം.ടെക് എന്നിവ പൂർത്തിയാക്കിയ ഫിറോസ് മൻസൂർ കൊടൈക്കനാൽ കെ.ഐ.ടി, കുറ്റിപ്പുറം എം.ഇ.എസ് എൻജിനിയറിങ് കോളജുകളിൽ അസി. പ്രഫസർ ആയി സേവനമനുഷ്ഠിച്ചിരുന്നു.
പത്തു വർഷത്തിലേറെയായി ജിസാൻ യൂനിവേഴ്സിറ്റിയിൽ കോളജ് ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റത്തിൽ സി.എൻ.ഇ.ടി ഡിപ്പാർട്മെൻറ് അധ്യാപകനായി ജോലിചെയ്യുന്നു. ജിസാനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമാണ് ഫിറോസ് മൻസൂർ. ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സെക്രട്ടറി, ജിസാൻ കെ.എം.സി.സി ഹെൽപ് െഡസ്ക് കോഒാഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു. ജിദ്ദ കെ.എം.സി.സി നേതാവായിരുന്ന നാലകത്ത് മുഹമ്മദ്കുട്ടി മാസ്റ്റർ-സക്കീന ചെമ്മല ദമ്പതികളുടെ മകനാണ്. ഭാര്യ: ആയിഷ ജസ്നി (മലപ്പുറം).
കോയമ്പത്തൂർ കാരുണ്യ യൂനിവേഴ്സിറ്റിയിൽ മൂന്നാം വർഷ ബി.സി.എ വിദ്യാർഥി മുഹമ്മദ് അസ്ലം, താഴേക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥി അമാൻ മൻസൂർ, അസീം മൻസൂർ, അസ്മ മൻസൂർ, ആസിയ മൻസൂർ, ഇബ്രാഹിം മൻസൂർ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.