ദമ്മാം: നാലു പതിറ്റാണ്ടിലധികം നീളുന്ന പ്രവാസത്തിന് വിരാമമിടുേമ്പാൾ ശശിധരനോട് കമ്പനിക്ക് ഒരാവശ്യമേയുണ്ടായിരുന്നുള്ളൂ. പകരം ഒരു മകനെയെങ്കിലും കമ്പനിയിലേക് ക് ജോലിക്കാരനായി അയക്കണം. ഇത്രയും കാലം ആത്മാർഥതയോടും സത്യസന്ധതയോടും കമ്പനി യെ സേവിച്ചതിനുള്ള അംഗീകാരം കൂടിയായിരുന്നു ആ ആവശ്യം.
ഹരിപ്പാട് കരിപ്പുഴ സ്വദ േശി ശശിധരൻ (60) മടങ്ങിപ്പോകുേമ്പാൾ കൂെട കൂട്ടുന്നത് ഇത്തരം സ്നേഹ സുരഭിലമായ ഒാ ർമകളെ. എല്ലാവരുടേയും സ്നേഹവും അംഗീകാരവും പിടിച്ചുപറ്റി 43 കൊല്ലം ഒരേ ലാവണത്തിൽ ജോലിചെയ്യുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ, ജീവിതം പഠിപ്പിച്ച കഠിനാധ്വാനവും സത്യസന്ധതയും ആരുടേയും സ്േനഹം എളുപ്പം പിടിച്ചുപറ്റും വിധം വിനയവും ഒത്തു ചേർന്നപ്പോൾ ശശിധരൻ കമ്പനിക്ക് പ്രിയപ്പെട്ട ആളായി. ജോലിക്കൊപ്പം വിവിധ സംഘടനകളുടെ ഭാഗമായി നിന്ന് ദമ്മാമിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ തേൻറതായ പങ്ക് വഹിക്കുക കൂടി ചെയ്താണ് മടക്കം.
വീട്ടിലെ പശുവിനെ വിറ്റുകിട്ടിയ പണവുമായി ബോംബെയിലേക്ക് വണ്ടി കയറുേമ്പാൾ ഗൾഫ് സ്വപ്നം ഒന്നുമുണ്ടായിരുന്നില്ല. വീട്ടിലെ ദാരിദ്ര്യത്തിന് അറുതി വരുത്തണം എന്നുമാത്രമായിരുന്നു ആഗ്രഹം. മൂന്ന് വർഷത്തെ ബോംബെ ജീവിതത്തിൽ കൂട്ടായി കിട്ടിയ സുഹൃത്തുക്കളാണ് ശശിധരനെ ഗൾഫിലയച്ചത്. ഗൾഫിൽ നിന്ന് കത്തയച്ചപ്പോൾ മാത്രമാണ് വീട്ടുകാർ പോലുമറിയുന്നത്. സൗദിയിലേക്ക് ഒഴുക്ക് ശക്തി പ്രാപിച്ചുകൊണ്ടിരുന്ന 77ലെ ഒരു ഏപ്രിൽ മാസത്തിൽ കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായാണ് ശശിയെത്തിയത്. പിന്നീടങ്ങോട്ട് കമ്പനിയുടെ തലപ്പത്തും മറ്റു തസ്തികകളിലും അനേകം പേർ മാറിമാറി വന്നിട്ടും ശശിക്ക് മാത്രം മാറ്റമുണ്ടായില്ല. കമ്പനിയുടെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ശശിധരൻ ഒപ്പം നിന്നു. പലപ്പോഴും കമ്പനി നൽകിയ ലീവ് വെട്ടിക്കുറച്ച് ജോലിചെയ്യാനെത്തി. ഗൾഫ് യുദ്ധകാലത്ത് പലരും ജീവനുംകൊണ്ട് നാട്ടിലേക്ക് രക്ഷെപ്പട്ടപ്പോൾ ശശിധരൻ കമ്പനിയിലെ സജീവ ജോലിക്കാരനായി നിലകൊണ്ടു.
അമേരിക്കൻ പട്ടാളത്തിന് ഭക്ഷണമെത്തിക്കുന്ന ചുമതലയും ശശിധരെൻറ കമ്പനിക്ക് കിട്ടിയിരുന്നു. പട്ടാള ട്രക്കുകൾ മാത്രം പായുന്ന റോഡിലൂടെ ശശിധരൻ ഒറ്റക്ക് വണ്ടിയോടിച്ച് കമ്പനിക്ക് വേണ്ടി തലങ്ങും വിലങ്ങും പാഞ്ഞു. കമ്പനിയിൽ നിന്ന് കിട്ടിയ പരിശീലനപ്രകാരം മിൈസലുകൾ വരുേമ്പാൾ മാസ്ക് ധരിച്ച് കുഴികളിൽ ഒളിച്ചിരുന്നു. ദിവസങ്ങൾ പോകവേ ഏറെ കൗതുകത്തോടെ മിസൈലുകൾ വരുന്നതും, പാട്രിയറ്റുകൾ അതിനെ തകർക്കുന്നതും നോക്കിനിന്നു. തടയാൻ പറ്റാതെ വീണ മിൈസലുകൾ കാണാൻ സ്ഥലത്ത് കുതിച്ചെത്തി. അന്നത്തെ യൗവന തിളപ്പിലെ ആ പ്രവൃത്തികൾ ഒാർക്കുേമ്പാൾ ഇന്ന് ഏറെ കൗതുകം തോന്നുന്നുവെന്ന് ശശിധരൻ പറയുന്നു. ചെട്ടികുളങ്ങര രാഗം, സൗദി ആലപ്പുഴ വെൽെഫയർ അസോസിയേഷൻ, ഒ.െഎ.സി.സി എന്നീ സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു ശശിധരൻ.
നാട്ടിലേക്ക് പോകുേമ്പാൾ മകന് പകരം വിസ നൽകുകയായിരുന്നു കമ്പനി. ദിവസങ്ങൾക്കകം മകൻ സൗദിയിൽ എത്തുന്നതോടെ ശശിധരൻ നാലു പതിറ്റാണ്ടിലധികം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാടിെൻറ സ്വഛതയിലേക്ക് മടങ്ങും. നാടിെൻറ നന്മയിലും ശാന്തതയിലും ഇനി എനിക്ക് ജീവിക്കണം. പക്ഷേ, ഇവിടത്തെ സ്നേഹവും സൗഹൃദവും ഒന്നും അവിടെ മനുഷ്യർ തമ്മിലില്ലെന്നാണ് കേൾക്കുന്നത്. അതാ ആകെ ഒരു ആധി.
എവിടെയാണങ്കിലും സമാധാനത്തോടെ എല്ലാവരോടും സ്നേഹപൂർവം പെരുമാറി ജീവിക്കണം. ശശിധരെൻറ ആഗ്രഹമതാണ്. ഗായകൻ കൂടിയായ ശശിധരെൻറ മടക്കം ദമ്മാമിലെ വേദികൾക്ക് നഷ്ടപ്പെടുത്തുന്നത് പഴയകാല ഗാനങ്ങൾ മനോഹരമായി ആലപിക്കുന്നയാളെ കൂടിയാണ്. നാട്ടിൽ ഭാര്യ രാധാമണിയും മകൾ ശാരികയും കാത്തിരിക്കുയാണ്. മൂത്തമകൻ ശരത് നാട്ടിൽ തന്നെ ജോലി ചെയ്യുന്നു. രണ്ടാമെത്ത മകൻ ശരൺ ആണ് അച്ഛന് പകരമായി കമ്പനിയിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.