ജിദ്ദ: ഇന്ധന സ്റ്റേഷനുകളിലും അനുബന്ധ സർവിസ് സെൻററുകളിലും ഞായറാഴ്ച മുതല്‍ ഇ-പേ മെൻറ് സേവനം പ്രവര്‍ത്തിച്ചുതുടങ്ങും. ഇതു സംബന്ധിച്ച് മൂന്നുമാസം മുമ്പ് മുനിസിപ്പല്‍ , ഗ്രാമകാര്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഇതിനായി നാലായിരത്തോളം ഉപകരണങ്ങള്‍ വിവിധ ഇന്ധന സ്റ്റേഷനുകളിലേക്കും സർവിസ് സെൻററുകളിലേക്കും വിതരണം ചെയ്തു കഴിഞ്ഞു. അതേസമയം, സൗദിയില്‍ ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഇലക്ട്രോണിക് പേമെൻറ് സൗകര്യം നിര്‍ബന്ധമാക്കാന്‍ നിർദേശം നൽകിയിട്ടുണ്ട്.
14 മാസത്തിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്പന കേന്ദ്രങ്ങളിലും ഇ-പേമെൻറ് സംവിധാനം നിര്‍ബന്ധമാക്കും.രാജ്യത്ത് കറന്‍സി ഇതര ക്രയവിക്രയം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണിത്. അടുത്ത വര്‍ഷം ആഗസ്റ്റിനകം രാജ്യത്തെ മുഴുവന്‍ ചില്ലറ വില്പന കേന്ദ്രങ്ങളിലും ഇ-പേമെൻറ് സംവിധാനം നടപ്പാക്കുന്നതിനാണ് നീക്കം. വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.