ജിദ്ദ: ഓള്‍ഡ് എയര്‍പോര്‍ട്ട് ഇസ്ലാമിക് സെൻററിനു കീഴില്‍ ബലാഗ് ഗൈഡന്‍സ് സെൻറർ രൂപവ ത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു. മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം സജീവമാ ക്കുന്നതിെൻറ ഭാഗമായാണ് ഇത്തരമൊരു വേദിക്ക് രൂപം നല്‍കിയത്.
ഇസ്ലാമിനെ കുറിച് ച തെറ്റിദ്ധാരണകള്‍ ദൂരീകരിക്കുക, നന്മയുടെ സന്ദേശം പ്രചരിപ്പിക്കുക, സ്വഭാവ സംസ്കരണത്തില്‍ ഊന്നിയ സമൂഹത്തെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് ബലാഗ് ഗൈഡന്‍സ് സെൻറര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യരക്ഷാധികാരികളായ അബ്ദുറഹ്മാന് ഉമരി, ഉസാമ മുഹമ്മദ് എന്നിവര്‍ അറിയിച്ചു. ഭാരവാഹികൾ: കെ.ടി. അബൂബക്കര്‍ (പ്രസി), നബീല്‍ ശിഹാബുദ്ദീന്(ജന.സെക്ര), വിവിധ വകുപ്പുകളുടെ സാരഥികളായി സിറാജ് കണ്ണൂര്‍ (പ്രോഗ്രാം കമ്മിറ്റി കോ ഒാര്‍ഡിനേറ്റര്‍), പി.പി. സലീം (പ്രോഗ്രാം കമ്മിറ്റി ലീഡര്‍), അഷ്റഫ് കാസർകോട്, സഹദ് വേങ്ങര, അംജദ് ആനക്കായി, നഇൗം മോങ്ങം, ജുനൈസ്, മന്‍സൂര്‍ മൊയ്ദീന്, ഷാജി, യാസിര്‍ വിളയില്‍, അബ്ദുറഹ്മാന് പാറക്കണ്ണി (പ്രോഗ്രാം കമ്മിറ്റി), നബീല്‍ ശിഹാബുദ്ദീന് (ദഅ്വാ കോ ഓഡിനേറ്റര്‍), നിസാര്‍ ഹാജി (ദഅ്വ ലീഡര്‍), അബ്ദുല്ല ചെട്ടിയാർമല്, മന്‍സൂര്‍ മനോജ്, ഷാഫി മജീദ്, ജവാദ് ഖാന്, അബൂ മിസ്ഹബ്, നജീബ്, സലീം കോഴിക്കോട് (ദഅ്വ കമ്മിറ്റി), അഷ്റഫ് ഏലംകുളം (ഫൈനാന്‍സ് ലീഡര്‍), റിയാസ്, നാസര്‍ മാഹിന്‍, ഡോ. അസ്ലം, ശാഹുല്‍ ഹമീദ്, നജീബ് കെ.വി, മുഹമ്മദ് അലി താമരശ്ശേരി, അഹമ്മദ് കോയ (ട്രഷറി ആന്‍ഡ് ഫൈനാന്‍സ് കമ്മിറ്റി) നാസര്‍ വേങ്ങര (ആര്‍ട്സ് കോഓഡിനേറ്റര്‍), നാസര്‍ കെ.ടി (സ്േപാര്‍ട്സ് ലീഡര്‍), ജുനൈദ് കാലിക്കറ്റ്, അഷ്റഫ് കാലിക്കറ്റ്, ശരീഫ്, കെ.എം.എ ലത്തീഫ് ഇരുമ്പുഴി, മന്‍സൂര്‍ മൊയ്ദീന് (ആര്‍ട്സ് ആന്‍ഡ് സ്േപാര്‍ട്സ് കമ്മിറ്റി) ജുനൈദ് കാസര്‍കോട് (ഐ.ടി, കോഓഡിനേറ്റര്‍), ഇബ്രാഹിം ശംനാട്, ജുനൈസ്, സഹീര്‍, ആഷിഖ് മഞ്ചേരി (ഐ.ടി ആന്‍ഡ് മീഡിയ), ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കാനും അടുത്തറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകുന്ന വിവിധ തരം വെബൈ്സറ്റുകള്, വൈജ്ഞാനിക ക്ലാസുകള്‍, അറബി ഭാഷ പഠന കോഴ്സുകള്‍, കലാ കായിക മത്സരങ്ങള്‍, പഠനയാത്രകള്‍, വിനോദയാത്രകള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ പുതിയ പ്രവര്‍ത്തക സമിതിയുടെ കീഴില്‍ നടപ്പാക്കും.
ബലാഗ് ഗൈഡന്‍സ് സെൻററിെൻറ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ എല്ലാ മലയാളികളും മുന്നോട്ടുവരണമെന്ന് ഭാരവാഹികള്‍ അഭ്യർഥിച്ചു. സൗദി അറേബ്യയിലെ ഇസ്ലാമിക മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സഥാപനങ്ങളുടെ കീഴില്‍ ഉള്ള മലയാള വിഭാഗത്തിെൻറ പ്രവര്‍ത്തനങ്ങളില്‍ ജിദ്ദയിലുള്ളവർക്കെല്ലാം പങ്കെടുക്കാന്‍ അവസരം ഉണ്ടായിരിക്കും.
ജിദ്ദയുടെ വിവിധ ഭാഗങ്ങളിലെ പ്രബോധന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രബോധകരെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഓള്‍ഡ് എയര്‍പോര്‍ട്ട് ഇസ്ലാമിക് സെൻറര്‍ ജിദ്ദ (ബലാഗ്) മലയാള വിഭാഗം പ്രവര്‍ത്തകസമിതി രൂപവത്കരിച്ചു. പുതിയ പ്രവര്‍ത്തക സമിതിയില്‍ ദഅ്വ, ഐ.ടി ആന്‍ഡ് മീഡിയ, പ്രോഗ്രാം, സാമ്പത്തികം, കലാ കായികം എന്നീ വകുപ്പുകള്‍ നിലവില്‍വന്നു. കെ.ടി. അബൂബക്കര്‍ (പ്രസി), നബീല്‍ ശിഹാബുദ്ദീന് (ജന.സെക്രട്ടറി), അബ്ദുറഹ്മാന് ഉമരി, ഉസാമ മുഹമ്മദ് (മുഖ്യ രക്ഷാധികാരികള്‍), കെ.ടി. അബൂബക്കര്‍ (ഫൈനാന്‍സ് കോഓഡിനേറ്റര്‍) എന്നിവർ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.