സൗദിയിലെ പല മേഖലകളും അത്യുഷ്ണത്താൽ വെന്തുരുകുേമ്പാൾ അസീർ മേഖലയിലെ റിജാലുൽ അൽമഅ് പ്രദേശവാസികൾക്കും സന്ദർശകർക്കും കുളിരുപകരുന്നു. വിശാലമായ മലഞ്ചെരിവു കളും താഴ്വരകളും സദാ പച്ചപുതച്ച് സന്ദർശകരെ മാടിവിളിക്കുകയാണിവിടെ. പ്രകൃതിയ െ തലോടി താഴ്വരകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന നീരുറവകളും വെള്ളക്കെട്ടുകളുമെല്ലാം ഹൃദ്യമായ കാഴ്ചകളാണ്. കണ്ണഞ്ചിപ്പിക്കും കാഴ്ചകളാൽ ചെങ്കടലിൽനിന്ന് 1800 മീറ്റർ ഉയരത്തിൽ തലയുയർത്തി നിൽക്കുന്ന റിജാലുൽ അൽമഅ് പ്രദേശം മലെഞ്ചരുവുകളാലും താഴ്വരകളാലും പുരാതന ഗ്രാമങ്ങളാലും ചുറ്റപ്പെട്ടുകിടക്കുന്നു. ഏറ്റവും പ്രധാന ടൂറിസം കവാടമായി റിജാലുൽ അൽമഅ് ഇതിനകം മാറിക്കഴിഞ്ഞു. രണ്ടുമാസമായി തുടരുന്ന മഴ പ്രദേശത്തെ താഴ്വരകളെയും കുന്നുകളെയും ശുദ്ധജലമൊഴുക്കുന്ന നീർച്ചാലുകളാക്കി മാറ്റി. പ്രകൃതിയുടെ വശ്യമനോഹര സൗന്ദര്യവും കാഴ്ചകളും ആസ്വദിക്കാനും ആഘോഷിക്കാനും രാജ്യത്തിെൻറ വിവിധ മേഖലകളിൽനിന്ന് നൂറുകണക്കിന് സന്ദർശകരാണ് ദിവസവും എത്തുന്നത്. സ്കൂളുകൾക്ക് അവധിയായതിനാൽ വേനലവധി ചെലവഴിക്കാൻ കുടുംബവുമായെത്തുന്നവരും ഏറെയുണ്ട്.
തട്ടുകളായിക്കിടക്കുന്ന മലനിരകൾ പണ്ടുകാലം മുതലേ പേരുകേട്ട കൃഷിയിടങ്ങളാണ്. ചോളം, ഗോതമ്പ്, ബാർലി തുടങ്ങിയവയായിരുന്നു പ്രധാന കാർഷിക ഉൽപന്നങ്ങൾ. അബ്ഹ പട്ടണത്തിൽനിന്ന് ഏകദേശം 45 കിലോമീറ്റർ അകലെയാണ് റിജാലുൽ അൽമഅ്. ഇവിടേക്ക് രണ്ട് പ്രധാന റോഡുകളാണുള്ളത്. ഒന്ന്, അബ്ഹ പട്ടണത്തെ റിജാലുൽ അൽമഅ്െൻറ പടിഞ്ഞാറ് ഭാഗവുമായി ബന്ധിപ്പിക്കുന്നതാണ്. സമാഅ് ചുരം റോഡ് വഴിയാണിത്. അൽ ഒൗസ് താഴ്വരയിലൂടെ കടന്നുപോകുന്ന റോഡിെൻറ വശങ്ങളിൽ വിവിധ ഇനം കൃഷിയിടങ്ങൾ കാണാം. മറ്റൊന്ന് തെക്ക് ഭാഗത്തുകൂടിയുള്ള റോഡാണ്. മലകളിലുള്ള നിരവധി തുരങ്കങ്ങൾ ഇൗ റോഡിൽ കാണാം. 1000 മീറ്റർ നീളമുള്ള സൗദിയിലെ ഏറ്റവും നീളം കൂടിയ തുരങ്കം അതിലൊന്നാണ്.
റിജാലുൽ അൽമഅ്ലേക്ക് എത്തുന്നവരുടെ ദൃഷ്ടിയിലേക്ക് ആദ്യം തെളിഞ്ഞുവരുക വടക്ക്, തെക്ക് ഭാഗത്തെ ഖൈസ്, സ്വലബ്, ബനീ ജൗന എന്നീ മലകളാണ്. ആകർഷക കാഴ്ചകളാലും പ്രകൃതിരമണീയതയാലും ഏറെ പ്രസിദ്ധമാണ് ഇൗ മലകൾ. അവക്ക് സമാനമായി പടിഞ്ഞാറ് ഭാഗത്ത് ജബൽ ഗംറ, ജബൽ മദ്റക എന്നീ പേരുകളിൽ തട്ടുകളായി, പച്ചപിടിച്ചു നിൽക്കുന്ന മലഞ്ചെരിവുകൾ കാണാം. മലഞ്ചെരിവുകൾക്ക് കാടുകളും താഴ്വരകളുമുണ്ട്. വിവിധ ഭാഗങ്ങളിലായി അരുവികളും വെള്ളച്ചാട്ടങ്ങളും ഇതിെൻറ ഭംഗിയേറ്റുന്നു. റിജാലുൽ അൽമഅ്ലെ വിസ്മയ കാഴ്ചകളാണിതെല്ലാം.
പത്തോളം പുരാതന ഗ്രാമങ്ങളും അങ്ങാടികളും ചേർന്നതാണ് മേഖല. പ്രദേശത്തെ ജനസംഖ്യ ഏകദേശം 65,000 ആണ്. പ്രകൃതിഭംഗിയാലും പുരാവസ്തുക്കളാലും പ്രസിദ്ധമായ നിരവധി ഗ്രാമങ്ങൾ പ്രദേശത്തുണ്ട്. ‘റുജാൽ’ ഗ്രാമം അതിൽപ്പെട്ടതാണ്. യുനസ്കോ പൈതൃക പട്ടികയിൽ ഇടംതേടാനുള്ള ഒരുക്കത്തിലാണിപ്പോൾ ഇൗ ഗ്രാമം. കല്ലുകൊണ്ട് പണിത പ്രദേശത്തെ പുരാതന കോട്ടകളും കെട്ടിടങ്ങളും ആരിലും വിസ്മയം ജനിപ്പിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.