ജിദ്ദ: അനുമതിപത്രമില്ലാതെ മക്കയിലേക്കു കടക്കാൻ ശ്രമിച്ച 76,000ലധികം പേരെ തിരിച്ചയച ്ചതായി മക്ക മേഖല ഗവർണറേറ്റ് വ്യക്തമാക്കി. 29,000 വാഹനങ്ങളും തിരിച്ചയച്ചിട്ടുണ്ട്.
ശവ്വാൽ 25 മുതൽ ദുൽഖഅദ് മൂന്നു വരെയുള്ള കണക്കാണിത്. തിരിച്ചയച്ച ആളുകളുടെ എണ്ണത്തി ൽ മുൻവർഷത്തേക്കാൾ 62 ശതമാനവും വാഹനങ്ങളുടെ എണ്ണത്തിൽ 33 ശതമാനവും വർധനയുണ്ട്. ഹജ്ജ് സീസണോടനുബന്ധിച്ച് ജൂൺ 29 മുതലാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തിയത്.
അനുമതിപത്രം ഉറപ്പുവരുത്താൻ മക്കയിലേക്ക് എത്തുന്ന റോഡുകളിൽ ചെക്ക് പോയൻറുകൾ ഒരുക്കിയിട്ടുണ്ട്. വ്യത്യസ്ത ഷിഫ്റ്റുകളിലായി വാഹനപരിശോധനക്കായി കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ശുമൈസി, തൻഇൗം, അൽകറ, കഅ്കിയ, ശുമൈസി ഖദീം, ശറാഅ, ബുഹൈത്വ എന്നിവിടങ്ങളിലാണ് ചെക്ക്പോയൻറുകൾ ഒരുക്കിയിരിക്കുന്നത്. ഹജ്ജ് കഴിയുന്നതുവരെ പരിശോധന തുടരും.
അനുമതി പത്രമുള്ളവരെ മാത്രമേ മക്കയിലേക്ക് കടത്തിവിടുകയുള്ളൂവെന്ന് പാസ്പോർട്ട് വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.