മക്ക: ഹാജിമാരെ സേവിക്കാൻ തനിമ വളൻറിയർ വിങ്ങിന് കീഴിൽ വനിതകളൊരുങ്ങി. അസീസിയയ ിലും ഹറം പരിസരത്തും പ്രത്യേക വനിത ഗ്രൂപ്പുകളെ നിയോഗിക്കും. രോഗികളായ ഹാജിമാരെ റൂമു കളിലും ഹോസ്പിറ്റലുകളിലും ശുശ്രൂഷിക്കുക, ഹാജിമാർക്ക് ഭക്ഷണം എത്തിക്കുക, ഹറമിൽ വഴി കാണിക്കുക, മഹ്റമില്ലാതെ ഹജ്ജിനെത്തുന്ന വനിത ഹാജിമാരുടെ താമസകേന്ദ്രങ്ങളിൽ ആവശ്യമായ സേവനം എത്തിക്കുക എന്നിവയായിരിക്കും പ്രധാന പ്രവർത്തനങ്ങൾ.
അറഫാ, മിന എന്നിവിടങ്ങളിലും വനിതകൾ സേവനത്തിന് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അസീസിയ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ ചേർന്ന ചടങ്ങിൽ മിന്നാ ഷമീലിനെ കൺവീനറായും കമറുന്നീസ ബുഷൈറിനെ അസി. കൺവീനറായും െതരഞ്ഞെടുത്തു. ഫാസില കമുട്ടി, അഫീഹ ഫായിസ്, ആരിഫ സത്താര്‍, ശാനിബ നജാത്ത്, ഫാത്തിമ മുന്ന പാലക്കല്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളാണ്. തനിമ മക്ക പ്രസിഡൻറ് അബ്ദുൽ ഹക്കീം ആലപ്പുഴ അധ്യക്ഷത വഹിച്ചു. വളൻറിയർ കൺവീനർ ശമീൽ ചേന്ദമംഗലൂർ മാർഗനിർദേശങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.