റിയാദ്: സിനിമ ഉൾപ്പെടെ മലയാള സംഗീത രംഗത്ത് ഗ്രൂപ്പുകളായി തിരിഞ്ഞു ലോബിയിങ്ങും മത്സരവും ശക്തമാണെന്നും എത്ര കഴിവുണ്ടെങ്കിലും അതിജീവിക്കൽ അതികഠിനമാണെന്നും ഗായ കൻ അൻസാർ. സരിഗമ കൂട്ടായ്മയുടെ ഒന്നാം വാർഷിക പരിപാടിയിൽ പെങ്കടുക്കാൻ റിയാദിലെ ത്തിയ അദ്ദേഹം വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സംഗീത രംഗത്ത് എല്ലാവര ും ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുകയാണ്. ഒരു ഗ്രൂപ്പിൽ തന്നെ പാെട്ടഴുത്തുകാരും സംഗീതജ്ഞരും ഗായകരും പിന്നണി വാദ്യക്കാരും ഉൾപ്പെടെ എല്ലാ വിഭാഗക്കാരുമുണ്ടാകും.
അവസരങ്ങൾ സംഘടിതമായി നേടിയെടുക്കാൻ കഴിയുന്നു. ഗ്രൂപ്പുകളുടെ ഭാഗമല്ലാതെ നിൽക്കുന്നവർ അതോടെ ഒറ്റപ്പെട്ടു പോവുകയാണ്. അവസരങ്ങൾ ലഭിക്കുന്നില്ല. പുതിയ കുട്ടികൾ കൂടുതൽ കഴിവുള്ളവരാണ്. പ്രതിഭകളെ മുട്ടിയിട്ട് വഴിനടക്കാൻ പറ്റാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ കടുത്ത മത്സരവുമുണ്ട്. എത്ര കഴിവുണ്ടെങ്കിലും തുടക്കത്തിൽ എത്ര വലിയ അവസരങ്ങൾ കിട്ടിയാലും അധികകാലം തിളങ്ങിനിൽക്കാൻ കഴിയില്ല എന്ന അവസ്ഥയുമുണ്ട്. അപ്പോഴേക്കും വേറെ ആളുകളെത്തും.
പുതിയ കാലത്തിെൻറ പ്രത്യേകത കൂടിയാണത്. 30 വർഷമായി താൻ സംഗീത രംഗത്ത് വന്നിട്ട്. വളരെ കുറച്ച് സിനിമകളിലാണ് പാടിയിട്ടുള്ളത്. ഇപ്പോൾ സിനിമ നന്നായി കുറഞ്ഞിട്ടുമുണ്ട്. വളരെ അപൂർവമായാണ് അവസരം കിട്ടുന്നത്. അനുജൻ പ്രശസ്ത ഗായകൻ അഫ്സൽ പോലും അവസരത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയിലാണ്. മലയാളത്തിലെ ആദ്യത്തെ സംഗീത റിയാലിറ്റി ഷോ വിജയിയാണ് താൻ. ദൂരദർശെൻറ ഹംസധ്വനി എന്ന ഷോയിലാണ് വിജയിച്ചത്. അന്ന് ആറുമാസം കഷ്ടപ്പെട്ട് മത്സരിച്ചിട്ട് ആകെ കിട്ടിയത് ഒരു പവൻ സ്വർണപതക്കമാണെങ്കിൽ ഇന്ന് റിയാലിറ്റി ഷോകളിൽ കാറും ഫ്ലാറ്റുമൊക്കെയാണ് സമ്മാനമായി കിട്ടുന്നത്.
കൈനിറയെ ഒാഫറുകളും വരും. എന്നാൽ, പ്രതിഭകളായിട്ടും ആർക്കും യേശുദാസിനേയും ജയചന്ദ്രനേയുമൊക്കെ പോലെ എക്കാലവും തിളങ്ങി നിൽക്കാനാവുന്നില്ലെന്നും അൻസാർ കൂട്ടിച്ചേർത്തു. സരിഗമ ഒന്നാം വാർഷികാഘോഷം റിയാദ് അൽമദീന ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ‘സ്നേഹ നിലാവ്’ എന്ന സംഗീത സന്ധ്യ ഗായകൻ അൻസാർ നയിക്കും. റിയാദിലെ ഗായകരും പെങ്കടുക്കും. കുട്ടികളുടെ നൃത്യനൃത്തങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറും. അസീസ് കടലുണ്ടി, ഷിഹാദ് കൊച്ചിൻ, സജാദ് പള്ളം, ഷമീർ വളാഞ്ചേരി, ലിജോ ജോൺ, ഷാജഹാൻ തീരൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.