ജിദ്ദ: ജി-20 ഉച്ചകോടിക്കായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജപ്പാനിലെത്തി. രണ്ട ു ദിവസത്തെ കൊറിയൻ സന്ദർശനത്തിനു ശേഷമാണ് അമീർ മുഹമ്മദ് ജപ്പാനിലെ ഒസാക്ക പട്ടണ ത്തിലെത്തിയത്. അമേരിക്കൻ പ്രസിഡൻറുമായും റഷ്യൻ പ്രസിഡൻറുമായും കിരീടാവകാശി ചർ ച്ച നടത്തും. ഗള്‍ഫ് മേഖലയില്‍ തുടരുന്ന പ്രതിസന്ധി വിവിധ രാഷ്ട്രത്തലവന്മാര് ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഇറാനെതിരായ പ്രതിരോധം ശക്തമാക്കുന്നതിനിടെയാണ് ജി-20 ഉച്ചകോടിക്കായി സൗദി കിരീടാവകാശിയെത്തിയത്. ഉച്ചകോടിക്കിടെ ഇറാന് വിഷയത്തില്‍ യു.എസുമായി ചര്‍ച്ച നടക്കും. പശ്ചിമേഷ്യയിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയും ചര്‍ച്ചയാകും.
ഇറാന് ആണവ മേഖലയില്‍ പിന്തുണ നല്കുന്ന റഷ്യന്‍ പ്രസിഡൻറ് വ്ലാദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചയാകും ഇതില്‍ ശ്രദ്ധേയം. ഇറാന് പ്രശ്നം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡൻറ് വിവിധ രാഷ്ട്രത്തലവന്മാരെ ഉച്ചകോടിയില്‍ കാണുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. കാലാവസ്ഥ വ്യതിയാനം, ഗള്‍ഫ് പ്രതിസന്ധി, സമുദ്ര മലിനീകരണം എന്നിവയാകും ഉച്ചകോടിയിലെ പ്രധാന അജണ്ടകള്‍. കാൻസായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കിരീടാവകാശിയെ ജപ്പാൻ സ്റ്റേറ്റ് മന്ത്രി തോഷികോ അബ് സ്വീകരിച്ചു.
ജപ്പാനിലെ സൗദി അംബാസഡർ നാഇഫ് അൽഫഹാദി, സൗദി മിലിറ്ററി അറ്റാച്ച് കേണൽ ഖാലിദ് അൽഹവാസ്, എംബസി ഉദ്യോഗസ്ഥർ എന്നിവർ സ്വീകരിക്കാനെത്തിയിരുന്നു. കൊറിയൻ തലസ്ഥാനമായ സോളിലെ എയർബേസ് വിമാനത്താവളത്തിൽ കിരീടാവകാശിയെ യാത്രയയക്കാൻ കൊറിയൻ പ്രതിരോധ മന്ത്രി ജങ് ക്യുങ് ഡു, കൊറിയയിലെ സൗദി അംബാസഡർ റിയാദ് അൽമുബാറി, സൗദി മിലിറ്ററി അറ്റാച്ച് ജനറൽ ഖാലിദ അൽതുഖീസ്, എംബസി ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.