റിയാദ്: പ്രവാസികളെ ഊർജസ്വലരാക്കി മാറ്റാനും ബിസിനസ് രംഗത്ത് കഴിവുകള്‍ ആർജിക്ക ാനും പ്രാപ്തരാക്കുന്ന ‘പവർ അപ് ബിസിനസ്’ പരിശീലന പരിപാടി സംഘടിപ്പിച്ചു. റിയാദ് അലൂ ബ് ഗ്രൂപ്പിെൻറ നേതൃത്വത്തില്‍ ബത്ഹയിലെ അപ്പോളോ ഡിമോറ ഹോട്ടലിൽ സൗജന്യമായി നട ന്ന സെമിനാറിൽ പവർ അപ് വേള്‍ഡ് കമ്യൂണിറ്റി മെൻററും ഇൻറര്‍നാഷനല്‍ ബിസിനസ് ട്രെയിനറുമായ എം.എ. റഷീദ് ക്ലാസെടുത്തു.
വിവിധ തുറകളിൽനിന്നുള്ള 200ഒാളം പ്രവാസികൾ പെങ്കടുത്തു. സദസ്സിനോട് പൂർണമായും ഇടപഴകി നർമത്തിലൂടെയും നിത്യജീവിതത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഉദാഹരിച്ചും നടത്തിയ പരിശീലന പരിപാടി പുതിയ അനുഭവം പകർന്നു. തിരക്കേറിയതും ദൈനംദിനം മാറ്റങ്ങൾ സംഭവിക്കുന്നതുമായ ഈ കാലത്ത് വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലും മാറ്റമുണ്ടാവണമെങ്കില്‍ സമൂഹമാധ്യമങ്ങളിലും മറ്റും സമയം നഷ്ടപ്പെടുത്താതെ സ്വജീവിതത്തെ തിരിച്ചറിയാനും അവസരങ്ങള്‍ കണ്ടെത്താനും കഴിവുകളെ പരിപോഷിപ്പിക്കാനും ശ്രമിക്കണമെന്നും റഷീദ് പറഞ്ഞു. മൂന്നു മണിക്കൂര്‍ നീണ്ട അദ്ദേഹത്തിെൻറ ക്ലാസിനു ശേഷം സദസ്സിലുള്ളവര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാനും സംശയനിവാരണത്തിനും അവസരം നല്കി.
പരിപാടി ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് വേങ്ങര, നാസര്‍ വണ്ടൂര്‍, അഷ്റഫ് എറമ്പത്ത്, സുധീര്‍ കുമ്മിള്‍, ഉബൈദ് എടവണ്ണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അലൂബ് ഗ്രൂപ് ഡയറക്ടര്‍ അഷ്റഫ് എറമ്പത്ത് എം.എഴ റഷീദിന് ഉപഹാരം കൈമാറി. ഇബ്രാഹീം സുബ്ഹാന്, നൗഫല്‍ മൂര്‍ക്കനാട് എന്നിവര്‍ പരിപാടിയെ കുറിച്ച് അവലോകന പ്രസംഗം നടത്തി.
സംഘാടകരായ അഷ്റഫ് എറമ്പത്ത്, നാസര്‍ വണ്ടൂര്‍ എന്നിവര്‍ക്ക് പവര്‍അപ് വേള്‍ഡ് കമ്യൂണിറ്റിയുടെ ഉപഹാരവും പരിപാടിയിലെ മികച്ച പ്രകടനത്തിന് സമദ്, ഷാഹിന്‍ എന്നിവർക്കുള്ള അവാര്‍ഡും എം.എ. റഷീദ് കൈമാറി. അഭി ജോയ് സ്വാഗതവും നാസര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.