റിയാദ്: ഇസ്ലാമിെൻറ പേരിൽ കൊടുംഭീകരതയും അക്രമങ്ങളും തീവ്രവാദവും മുഖമുദ്രയാക ്കിയ ഐ.എസ് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്നില്ലെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻ റ് ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. റിയാദിൽ കിങ് ഖാലിദ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യൻ ഇസ്ലാഹി സെൻറർ സൗദി നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച ദേശീയ ഖുർആൻ മത്സര സമ്മാന വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഗീയതയും വിഭാഗീയതയുമില്ലാതെ മുഴുവൻ സൃഷ്ടികൾക്കും സ്നേഹവും അനുഗ്രഹങ്ങളും ചൊരിയുന്ന ദൈവത്തിൽ വിശ്വസിക്കുന്നവർ ദൈവത്തിെൻറയും മതത്തിെൻറയും പേരിൽ കലഹിക്കുന്നത് ദൈവദോഷമാണ്. മതം ശാന്തതയും സമാധാനവും മിതത്വവുമാണ്. എല്ലാ മതവിശ്വാസികൾക്കും പരസ്പര സ്നേഹവും ബഹുമാനവും നിലനിർത്തി ജീവിക്കാൻ സാധിക്കണം. അതിനുള്ള അന്തരീക്ഷം നിലനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കിങ് ഖാലിദ് ഗൈഡൻസ് സെൻറർ ചെയർമാൻ ഖാലിദ് ജുലൈൽ, ഡയറക്ടർ ഇബ്രാഹിം നാസിർ അൽസർഹാൻ, കിങ് ഖാലിദ് കോളജ് ഫാക്കൽറ്റി മെംബർ ഡോ. സാലിഹ് അൽശഥരി, ദാറുൽ ഫുർഖാൻ ഡയറക്ടർ ഹുസൈൻ ബുറൈക് ദോസരി, ഖുർആൻ സൊസൈറ്റി ഉപദേഷ്ടാവ് ശൈഖ് ഇബ്രാഹിം അൽഈദ്, കിങ് ഫഹദ് ഫൗണ്ടേഷൻ സെക്രട്ടറി ശൈഖ് മുഹമ്മദ് ഫഹദ് സുബൈഈ, ഇന്ത്യൻ ഇസ്ലാഹി സെൻറർ നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞഹമ്മദ് കോയ, സെക്രട്ടറി ഹബീബുറഹ്മാൻ, റിയാദ് ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബൂബക്കർ എടത്തനാട്ടുകര, നാഷനൽ പ്രോഗ്രാം കോഓഡിനേറ്റർ മുജീബ് അലി തുടങ്ങിയവർ സംസാരിച്ചു.
വിജയികൾക്ക് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പഠനസെഷനിൽ അബദുൽ ഖയ്യൂം ബുസ്താനി, ബഷീർ സലാഹി, അബ്ദുറഹ്മാൻ മദീനി, സുബൈർ തങ്ങൾ, ഹാഫിസുറഹ്മാൻ പുത്തൂർ തുടങ്ങിയവർ ക്ലാസെടുത്തു. സി.പി. മുസ്തഫ, അശ്റഫ് വേങ്ങാട്ട്, ഉബൈദ് എടവണ്ണ, ശിഹാബുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.