ജിദ്ദ: ഗൾഫ് ഒമാൻ ഉൾകടലുകൾക്ക് മുകളിൽ ഇറാൻ വ്യോമമേഖലയിലൂടെയുള്ള സഞ്ചാരം സൗ ദി എയർലൈൻസും മാറ്റി. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിലേക്ക് പറക്കാൻ കൂടുതൽ സമയമെടുക്ക ും. നിരക്കിലും മാറ്റമുണ്ടാവുമെന്നാണ് റിപ്പോർട്ട്. യാത്രക്കാരുടെ സുരക്ഷക്കാണ് മറ്റ െന്തിനെക്കാളും പരിഗണനയെന്ന് അധികൃതർ വ്യക്തമാക്കി. അമേരിക്കയുെട ആളില്ല വിമാനം ഇൗ മേഖലയിൽ ഇറാൻ വെടിവെച്ച് വീഴ്ത്തിയതിനെ തുടർന്നുണ്ടായ മോശം സാഹചര്യത്തെ തുടർന്നാണ് സൗദിയും റൂട്ട് മാറ്റിയത്. യു.എസ്, യു.എ.ഇ വിമാനങ്ങൾ നേരത്തെ റൂട്ട് മാറ്റിയിരുന്നു.
ഇറാൻ അമേരിക്കൻ വിമാനം വെടിവെച്ചിടുേമ്പാൾ ഇതേ വ്യോമപാതയിൽ യാത്രാവിമാനങ്ങളും ഉണ്ടായിരുന്നുവെന്നാണ് യു.എസ് ഫെഡറൽ ഏവിയേഷൻ വെളിപ്പെടുത്തിയിരുന്നത്. സംഘർഷസാധ്യതയുള്ള വ്യോമപാതയിൽനിന്ന് വിവിധ വിമാനങ്ങൾ മാറിപ്പറക്കുകയാണ്. ഇന്ത്യൻ വ്യോമയാന അതോറിറ്റിയും ഇറാന് പരിധിവിട്ടു പറക്കാന്‍ തീരുമാനിച്ചിരുന്നു.
ഇറാൻ സമുദ്രപരിധിയില്‍നിന്ന് അകലം പാലിക്കാന്‍ സൗദി എയര്‍ലൈന്‍സ് തീരുമാനിച്ചതിനു പിന്നാലെ ഇതര സൗദി വിമാനക്കമ്പനികളും ഇതേ തീരുമാനമെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ, ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്രാ സമയം കൂടുതലെടുക്കും. ഇതിനനുസരിച്ച് ടിക്കറ്റ് നിരക്കിലും മാറ്റമുണ്ടാവും.
ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിനും ഒമാൻ ഉൾക്കടലിനും മുകളിലൂടെ പറക്കേണ്ടതില്ലെന്ന വിമാനക്കമ്പനികളുടെ തീരുമാനം. യു.എസ് വ്യോമയാന ഫെഡറൽ അഡ്മിനിസ്ട്രേഷനാണ് ഇറാെൻറ സമുദ്ര പരിധിയില്‍നിന്ന് അകലം പാലിക്കാന്‍ ആദ്യം ഉത്തരവിട്ടത്.
ഇതനുസരിച്ച് യു.എസ് വിമാനക്കമ്പനികള്‍ തീരുമാനം പ്രാബല്യത്തിലാക്കി. പിന്നാലെ ചില ഗൾഫ് വിമാന കമ്പനികളും വ്യോമപാതയിൽ മാറ്റം വരുത്തി. യു.എ.ഇ വിമാനക്കമ്പനികളും ഇത് പാലിച്ചു. ഇതിന് പിന്നാലെയാണ് സൗദി ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സും പുതിയ തീരുമാനമെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.