ജിദ്ദ: മോഹൻലാൽ സിനിമയായ ലൂസിഫറിനു പിന്നാലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാ യ ‘ഉണ്ട’യും സൗദിയിലേക്ക്. ചിത്രത്തിെൻറ റിലീസിങ് ഈ വാരാന്ത്യത്തിൽ ഉണ്ടാകും. ദുബൈയി ലടക്കം ചൊവ്വാഴ്ച മുതൽ ‘ഉണ്ട’ പ്രദർശിപ്പിച്ചു തുടങ്ങി. സൗദിയിൽ റിലീസാവുന്ന ആദ്യ മമ്മൂട്ടിച്ചിത്രമാവും ഉണ്ട. സൗദി റിലീസിനെ വരവേൽക്കാൻ ജിദ്ദയിലെ മമ്മൂട്ടി ആരാധകരിട്ട സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായിരുന്നു.
ജൂൺ 14ന് ഇന്ത്യയിൽ റിലീസ് ചെയ്ത ഉണ്ടക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. വടക്കേ ഇന്ത്യയിൽ പ്രത്യേക ദൗത്യവുമായി പോകുന്ന കേരള പൊലീസ് സംഘത്തിെൻറ കഥ പറയുകയാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട. ലൂസിഫറാണ് സൗദിയിൽ ആദ്യമായി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം. അതിനുപിന്നാലെയാണ് മമ്മൂട്ടിച്ചിത്രത്തിെൻറയും വരവ്. ജിദ്ദയിലാവും പ്രദർശനമെന്നാണ് പ്രതീക്ഷ. വോക്സ് സിനിമാസ് പക്ഷേ, ഒൗദ്യോഗികമായി റിലീസ് സമയം അറിയിച്ചിട്ടില്ല. ദുബൈയിൽ തിങ്കളാഴ്ച ചിത്രം പ്രദർശിപ്പിച്ചു. മാധ്യമപ്രവർത്തകർക്കു വേണ്ടി ഫാർസ് ഫിലിംസ് ആണ് ദുബൈയിൽ ആദ്യ പ്രദർശനമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.