ജിദ്ദ: പുതുതായി ചുമതലയേറ്റ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ഔസാഫ് സഈദ് സല്മാന് ര ാജാവുമായി കൂടിക്കാഴ്ച നടത്തി. ഒൗദ്യോഗിക അംഗീകാരപത്രം അംബാസഡർ രാജാവിന് സമർപ്പ ിച്ചു. വിവിധ രാജ്യങ്ങളില്‍നിന്ന് പുതുതായി ചുമതലയേറ്റവരെ സല്മാന് രാജാവ് സ്വീകരിച്ചു. വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരായ ജോൺ അബിസൈദ് (യു.എസ്), ചെൻ െവയ്കിങ് (ചൈന), ബിർക് ഇർനെ (കസാഖ്സ്താന് ) എന്നിവരും രാജാവിനെ സന്ദർശിച്ചു. ജിദ്ദയിലെ അൽസലാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
വിവിധ വിഷയങ്ങളില്‍ സ്ഥാനപതിമാരുമായി സല്മാന് രാജാവ് സൗഹൃദ സംഭാഷണം നടത്തി. രാഷ്ട്രങ്ങൾക്കിടയിലെ ബന്ധം വിപുലമാക്കണമെന്ന് രാജാവ് സ്ഥാനപതിമാരോട് പറഞ്ഞു. മന്ത്രിമാരായ ഡോ. മസഅദ് ബിൻമുഹമ്മദ് അൽ െഎബാൻ, ഡോ. ഇബ്രാഹീം ബിൻ അബ്ദുൽ അസീസ് അൽ അസ്സാഫ്, റോയൽ കോർട്ട് മേധാവി ഖാലിദ് ബിൻ അബ്ദുറഹ്മാൻ അൽ ഇസ്സ, സാലിഹ് അബാദ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.