അൽബാഹ: അൽബാഹയിൽ സന്ദർശകർക്കായി പുതിയൊരു പാർക്ക് കൂടി തുറന്നു. പെരുന്നാൾ ആഘോ ഷത്തോടനുബന്ധിച്ചാണ് സന്ദർശകർക്കായി ഖയ്യിമിൽ അമീർ ഹുസാം ബിൻ സഉൗദ് പാർക്ക് ഉദ്ഘാടനം ചെയ്തത്. കൃത്രിമ തടാകങ്ങളും വെള്ളച്ചാട്ടവും പുല്ലുകൾ പതിച്ച മൈതാനങ്ങളുംകൊണ്ട് അലങ്കരിച്ച പാർക്ക് അൽബാഹയുടെ പ്രകൃതി രമണീയതക്ക് അനുയോജ്യമായനിലയിലാണ് നിർമിച്ചിരിക്കുന്നത്. 60 ദശലക്ഷം റിയാലാണ് ചെലവ്. 1,50, 000 ച.മീറ്ററിൽ പരന്നു കിടക്കുന്ന ഉല്ലാസ കേന്ദ്രം കാണാൻ ദിവസവും നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മേഖല ഗവർണർ അമീർ ഹുസാം ബിൻ സഉൗദാണ് ഉല്ലാസ കേന്ദ്രത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. 8000 ച.മീറ്ററിലാണ് പച്ചപ്പ് ഒരുക്കിയിരിക്കുന്നത്. 36 ഇരിപ്പിടങ്ങളും 31 തണൽ കുടകളും 1400 വൻമരങ്ങളും 4000ത്തോളം ചെറിയ മരങ്ങളുമുണ്ട്. 1200 ച.മീറ്ററിൽ കൃത്രിമ തടാകങ്ങൾ, മുറ്റങ്ങൾ, 10 മീറ്റർ ഉയരത്തിലുള്ള ഫൗണ്ടനുകൾ, തട്ട് കടകൾ, 12 കച്ചവട സ്ഥാപനങ്ങൾ, 700 മീറ്റർ നടപ്പാത, 55 ഒാളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മിനി ട്രെയിൻ, കളിമൈതാനം, നമസ്കാര സ്ഥലങ്ങൾ, 500ഒാളം വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ പാർക്കിെൻറ പ്രത്യേകതകളാണ്. മേഖലയുടെ വിനോദസഞ്ചാര, നിക്ഷേപമേഖലയുടെ വികസനത്തിന്ആക്കംകൂട്ടുന്ന പാർക്കിെൻറ ശുചീകരണവും അറ്റകുറ്റപ്പണിയും മേഖല മുനിസിപ്പാലിറ്റിക്ക് കീഴിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.