ജിദ്ദ: സൗദിയിലെ സാംസങ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ദേശീയ സൈബര്‍ സുരക്ഷ വിഭാഗത്തിെൻറ മ ുന്നറിയിപ്പ്. സ്മാര്‍ട്ട് ഫോണുകള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലുള്ളതിനാല ് ഫോണ്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യാനാണ് മുന്നറിയിപ്പ്. ലൈസന്‍സില്ലാത്ത ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ഇടപാട് വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ചോര്ത്തിയേക്കുമെന്നും മുന്നറിയിപ്പിലുണ്ട്.
സാംസങ് സ്മാര്‍ട്ട് ഫോണുകളില്‍ സൈബര്‍ ചാരന്മാര് നുഴഞ്ഞുകയറുവാനുള്ള സാധ്യതകളെ കുറിച്ചാണ് മുന്നറിയിപ്പ്. ഇതിനെ മറികടക്കുന്നതിനായി സാംസങ് കമ്പനി ഒന്നിലധികം തവണ അപ്ഡേറ്റുകള് വരുത്തിയിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തി മൊബൈല്‍ ഫോണുകൾ അപ്ഡേറ്റ് ചെയ്ത് സുരക്ഷ നവീകരിക്കണമെന്ന് സൈബര്‍ സുരക്ഷ വിഭാഗം ഓര്‍മിപ്പിക്കുന്നു. അല്ലാത്തപക്ഷം സൈബര്‍ ചാരന്മാര് സ്മാര്‍ട്ഫോണുകളില്‍ നിയമവിരുദ്ധമായി നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ട്.
ഇതുവഴി ഉപഭോക്താവ് അറിയാതെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുകയും, ഫോണുകളുടെ പ്രവര്‍ത്തനമികവും, മെമ്മറി ക്ഷമതയും കുറക്കുകയും ചെയ്യും. കൂടാതെ അംഗീകാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ മൊബൈല്‍ ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യാനാകും വിധം മൊബൈല്‍ സെറ്റിങ്സുകളില്‍ അപകടകരമായ മാറ്റം വരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.