ചൂട്​: ജൂണ്‍ 15 മുതല്‍ പുറംജോലി നിയന്ത്രണം

ജിദ്ദ: രാജ്യത്തെ കാലാവസ്​ഥ കടുത്ത ചൂടിലേക്ക്​ മാറുന്ന അവസ്​ഥയിൽ ജൂൺ 15 മുതൽ സെപ്​തംബർ 15 വരെ പുറം ജോലിക്ക്​ നിയ ന്ത്രണം. ഉച്ചക്ക് 12 മുതല്‍ മൂന്ന്​ വരെ ഈ കാലയളവിൽ സൂര്യന്​ താഴെ ജോലിയെടുപ്പിക്കുന്നത് നിയമ ലംഘനമാണ്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്​ച മുതൽ കനത്ത ചൂടിലേക്ക് പ്രവേശിച്ചു.

ഇത്തവണ പരമാവധി ചൂട് 49 ഡിഗ്രി വരെയെത്തും എന്നാണ്​ റിപ്പോർട്ട്​. ഈ മാസം പതിനഞ്ച് മുതല്‍ വെയില്‍ നേരിട്ട് കൊള്ളുന്ന ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വരണ്ട കാലാവസ്ഥ ശക്തമാവുകയാണ് സൗദിയുടെ പ്രധാന ഭാഗങ്ങളില്‍. തിങ്കളാഴ്​ച മുതൽ താപനില 45 ഡിഗ്രി പിന്നിടും. ഏറ്റവും കുറഞ്ഞ താപനില 30 ഡിഗ്രി സെല്‍ഷ്യസാകും.

49 ഡിഗ്രി വരെയെത്തും ഇത്തവണ താപനില എന്നാണ്​ പ്രവചനം. ഇതിനാല്‍ ഈ മാസം 15 മുതല്‍ സെപ്​തംബര്‍ 15 വരെ ജോലികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. വരുന്ന 20 ദിവസങ്ങളില്‍ കനത്ത ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.