ജിദ്ദ: ‘റെഡ് പാലസ്’ എക്സിബിഷന് ജിദ്ദയിൽ തുടക്കം. ഖുസാം പാലസിലാണ് പത്ത് ദിവസം നീളുന്ന പ്രദർശനം. മൂന്ന് മാസം റിയാദിലെ റെഡ്പാലസ് ആസ്ഥാനത്ത് നടന്ന എക്സിബിഷനാണ് ജിദ്ദയിൽ സംഘടിപ്പിക്കുന്നത്. റെഡ് പാലസിലെ വസ ്തുക്കളും സാധന സാമഗ്രികളും പ്രദർശനത്തിലുണ്ട്. സാംസ്കാരിക വകുപ്പിെൻറ സഹായത്തോടെയാണ് ഹയ്യ് നുസ്ല യമ ാനിയയിലെ ഖുസാം പാലസിൽ വേദി ഒരുക്കിയത്. ജൂൺ എട്ടിന് ആരംഭിച്ച പ്രദർശനം ജൂലൈ 18 വരെ നീളും. റെഡ് പാലസിെൻറ ചരിത്രവും ദേശീയവും രാഷ്ട്രീയവുമായ അതിെൻറ സ്ഥാനവും വിവരിക്കുന്നതാണ് പ്രദർശനം.
സൗദിയിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള 15 ഒാളം കലാകാരന്മാർ 1933 ൽ ഖുസാം കൊട്ടാരത്തിൽ സൗദിക്കും അമേരിക്കക്കുമിടയിൽ ഒപ്പുവെച്ച ചരിത്ര കരാറായ എണ്ണ കരാറിനെക്കുറിച്ച് കലാപരമായ വീക്ഷണങ്ങളും സൗദിയുടെ സാമൂഹിക സാംസ്കാരിക മേഖലകളിൽ അതുണ്ടാക്കിയ മാറ്റങ്ങളും വിവരിക്കുന്ന പരിപാടികളും അരങ്ങേറും. റിയാദിലെ റെഡ് പാലസ് പോലെ സൗദിയുടെ ദേശീയ ചരിത്രത്തിൽ ഇടം നേടിയ പ്രധാന കൊട്ടാരങ്ങളിലൊന്നാണ് ഖുസാം കൊട്ടാരം. ജിദ്ദയിലെത്തിയ അബ്ദുൽ അസീസ് രാജാവ് അവിടെയായിരുന്നു താമസിച്ചിരുന്നത്.
‘റെഡ് പാലസി’നു സമാനമായ കൊട്ടാരമായതിനാലാണ് എക്സിബിഷന് ഖുസാം തെരഞ്ഞെടുത്തത്. സൗദി ചരിത്രത്തിൽ ഇടം നേടിയ കൊട്ടാരമാണ് ചുവന്ന നിറത്തിലുള്ള റിയാദിലെ റെഡ് പാലസ്. അബ്ദുൽ അസീസ് രാജാവിെൻറ കാലത്ത് കിരീടാവകാശിയായ മകൻ സഉൗദ് രാജാവിനു വേണ്ടി നിർമിച്ചതാണിത്. ഇൗജിപ്ഷ്യൻ പ്രസിഡൻറുമാരായ ജമാൽ അബ്ദുൽ നാസ്വിർ, അൻവർ സാദാത്ത്, ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു തുടങ്ങിയ ലോക രാഷ്ട്ര നേതാക്കളെ സ്വീകരിച്ച കൊട്ടാരം കൂടിയാണിത്. ഫൈസൽ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ് എന്നിവരുടെ കാലത്ത് 1988 വരെ മന്ത്രിസഭ ആസ്ഥാനവുമായിരുന്നു. മ്യൂസിയമാക്കിയതോടെ റെഡ് പാലസിലെ വസ്തുക്കളും സാധന സാമഗ്രികളും മറ്റും ജനങ്ങൾ കാണാൻ വേണ്ടി കഴിഞ്ഞ മാർച്ചിലാണ് തുറന്നു കൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.