പ്രവാസി സാഹിത്യോത്സവ് നൂഹ് അബ്ദുള്ള ഖാൻ ഉദ്ഘാടനം ചെയ്യുന്നു
അബഹ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ 15ാ മത് പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിച്ചു. വിവിധ സെക്ടറുകളിൽ നിന്നായി നിരവധി മത്സരാർഥികൾ പങ്കെടുത്തു. മഹ്മൂദ് സഖാഫി മാവൂർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി സൗദി വെസ്റ്റ് എക്സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷാ, മൊയ്തീൻ മാവൂർ, ഉസ്മാൻ സഖാഫി, റഹ്മത്തുല്ല പട്ടിക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
ഇതോടനുബന്ധിച്ച് 'വേരിറങ്ങിയ വിത്തുകൾ' എന്ന പ്രമേയത്തിൽ സാംസ്കാരിക സമ്മേളനം നടന്നു. കിങ് ഖാലിദ് യൂനിവേഴ്സിറ്റി പ്രഫസർ ഡോ. നൂഹ് അബ്ദുള്ള ഖാൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം നിയാസ് കാക്കൂർ സന്ദേശ പ്രഭാഷണം നടത്തി.
മഹ്മൂദ് സഖാഫി(ഐ.സി.എഫ്), സിദ്ദീഖ് വാദിയാൻ (കെ.എം.സി.സി), ഇബ്രാഹീം മരക്കാർതൊടി (അസീർ പ്രവാസി സംഘം), അബ്ദുറസാഖ് ബന്നൂർ (കെ.സി.എഫ്), അബ്ദുൽ സലാം കുറ്റ്യാടി (ഐ.സി.എഫ്), മനാഫ് പരപ്പിൽ (ഒ.ഐ.സി.സി), ജലീൽ കാവന്നൂർ (എം.ഡി ഷിഫ അൽഖമീസ് ആശുപത്രി), മഹ്സൂം അറക്കൽ (പ്രിൻസിപ്പൽ, അൽ ജനൂബ് ഇൻറർനാഷനൽ സ്കൂൾ), ഡോ. സിജു ഭാസ്കർ (പ്രിൻസിപ്പൽ, ലെന ഇൻറർനാഷനൽ സ്കൂൾ), റഫീഖ് മേൽമുറി (ആർ.എസ്.സി നാഷനൽ മീഡിയ സെക്രട്ടറി), അഷ്റഫ് കൊടുവള്ളി, ഡോ. അഷ്ഹർ (ബാഹിജ് ആശുപത്രി) എന്നിവർ സംസാരിച്ചു. മൊയ്തീൻ മാവൂർ സ്വാഗതവും യൂസുഫ് ആലത്തിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.