ജിദ്ദ: ഫാമിലി വിസിറ്റ് വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമെന്ന് പാസ്പോർട്ട് ഡയറക്ടറേറ്റ് ആവർത ്തിച്ച് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബ്ഷിർ പോർട്ടൽ വഴി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ അപേക്ഷിക്കുന്നവർ ആരോഗ്യ ഇൻഷുറൻസ് ഉറപ്പുവരുത്തണമെന്ന് നേരത്തെ പാസ്പോർട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരുന്നു.
ഇൻഷുറൻസ് ഉറപ്പുവരുത്താൻ ദേശീയ ഇൻഫർമേഷൻ സെൻററും കോ ഒാപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് കൗൺസിലുമായി സഹകരിച്ച് ആവശ്യമായ നടപടികൾ നേരത്തെ പൂർത്തിയാക്കിയിട്ടുണ്ടെന്നും പാസ്പോർട്ട് ഡയരക്ടേററ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.