തബൂക്ക്: നിർമാണത്തിലിരിക്കുന്ന അണ്ടർ പാസ്വേ മേൽകൂര തകർന്ന് പത്ത് തൊഴിലാളികൾക്ക് പരിക്കേറ്റു. തബൂക്ക് പട്ടണത്തിലെ ഹയ്യ് മഹർജാനിലാണ് സംഭവം. മേൽക്കൂരയുടെ ഒരു ഭാഗമാണ് തകർന്നു വീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടു ങ്ങിയവരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
കോൺക്രീറ്റിനിടയിലാണ് മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണതെന്ന് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുൽ അസീസ് ശംമരി പറഞ്ഞു.
മേൽക്കൂരക്ക് മുകളിലുണ്ടായവർക്കാണ് പരിക്കേറ്റത്. പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. റെഡ്ക്രസൻറ് വഴി ഇവരെ ആശുപത്രിയിലെത്തിച്ചു. അവശിഷ്ടങ്ങൾക്കടിയിൽ ആളുകളാരും കുടുങ്ങികിടക്കുന്നില്ലെന്നു ഉറപ്പുവരുത്തിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.