യാമ്പു: റോയൽ കമീഷൻ ‘പ്രോപ്പർട്ടി സർവീസസ് ഡിപ്പാർട്ട്മെൻറി’െൻറ ആഭിമുഖ്യത്തിൽ അൽ ഫൈറൂസ് പാർക്കിലൊരുക്കിയ ‘ബർക്കത്തു റമദാൻ സൂഖി’ ൽ സന്ദർശക പ്രവാഹം. റമദാനിലെ രാത്രികളിലാണ് ഇവിടേക്ക് സ്വദേശി സന്ദർശകരൊഴുകുന്നത്. കഴിഞ്ഞ ദിവസം വരെ ഒരു ലക്ഷത്തിലധികം സന്ദർശകർ റമദാൻ സ്പെഷ്യൽ സൂഖ് സന്ദർശിച്ചതായി സംഘാടകർ അറിയിച്ചു. റമദാൻ സ് പെഷ്യൽ വിഭവങ്ങളുടെ വാണിജ്യ സ്റ്റാളുകൾക്ക് പുറമെ മറ്റു ഇതര പവലിയനുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.
സ്വദേശികളുടെ പാരമ്പര്യവിഭവങ്ങൾ വിൽപന നടത്തുന്ന സ്റ്റാളുകളിൽ കുട്ടിക്കച്ചവടക്കാ രുടെ നിറഞ്ഞ സാന്നിധ്യവും കാണാം. സ്വദേശി വനിതകൾ കച്ചവടം നടത്തുന്ന സ്റ്റാളുകളും നഗരിയിലുണ്ട്. വൈവിധ്യമാർന്ന സാംസ്കാരികപരിപാടികൾ തുറന്ന വേദിയിൽ അരങ്ങു തകർക്കുന്നു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടക്കുന്നു. സ്വദേശി കുടുംബങ്ങളുടെ നിറസാന്നിധ്യമാണിവിടെ. റമദാൻ നാളുകളിൽ അറബ് നാട്ടിലെ പാരമ്പര്യ സാംസ്കാരിക പൈതൃകങ്ങൾ പുതുതലമുറക്ക് പകുത്തു നൽകാനുതകുന്ന പരിപാടികളും സ്റ്റേജ് ഷോകളും ബോധവത്കരണപരിപാടികളും ബർക്കത്തു റമദാനിെൻറ വേറിട്ട കാഴ്ചകളാണ്.
ദീപാലങ്കാരങ്ങളുടെ വർണ പ്രഭയിൽ ഫാനൂസ് വിളക്കുകളുടെയും ചന്ദ്രക്കലയുടെയും മാതൃകകൾ നഗരിയുടെ ചാരുത കൂട്ടുന്നു. രാവിനെ പകലാക്കി കച്ചവടവും പൈതൃകവും കലയും ചേർന്നൊരുക്കിയ ‘റമദാൻ സൂഖ്’' സ്വദേശി ജനതയുടെ ഉത്സവ നഗരിയായി മാറിയിരിക്കുകയാണ്. കുടുംബത്തോടൊപ്പം കഴിയുന്ന വിദേശികളും റമദാൻ സൂഖിെലത്തുന്നുണ്ട്. തറാവീഹ് നമസ്കാരശേഷം തുടങ്ങി രാത്രി രണ്ടു മണിവരെ നീളുന്ന സൂഖ് റമദാൻ അവസാനം വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.