റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വസന്തകാല മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ 11 പ്രവിശ്യകളിൽ ഇന്ന് ശക്തമായ ഇടിമിന്നലോടു കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം റിയാദ്, മക്ക, മദീന, അൽ ബാഹ, അസീർ, ജിസാൻ, ഖസീം, ഹാഇൽ, അൽ ജൗഫ്, വടക്കൻ അതിർത്തി മേഖലകൾ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ പ്രതീക്ഷിക്കുന്നത്. മിതമായതോ ശക്തമായതോ ആയ മഴക്കൊപ്പം പലയിടങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
മഴയോടൊപ്പം തന്നെ ഈ പ്രദേശങ്ങളിലും തബൂക്കിന്റെ ചില ഭാഗങ്ങളിലും ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. കാറ്റിൽ പൊടിപടലങ്ങൾ ഉയരുന്നത് കാഴ്ചപരിധി കുറക്കാൻ കാരണമായേക്കും. അതിനാൽ വാഹനയാത്രക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.