ദമ്മാം: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ അലഞ്ഞ തൊഴിലാളികളെ അനധികൃതമായി ഹുറൂബാക്കി ആനുകൂല്യങ്ങൾ നൽകാതെ നാട്ടിലയക്കാനുള്ള കമ്പനിയുടെ ശ്രമം എംബസി വളണ്ടിയേഴ്സിെൻറ ഇടപെടലിലൂടെ വിഫലമായി. രണ്ടായിരത്തോളം തൊഴിലാള ികളാണ് പ്രമുഖ കോൺട്രാക്ടിംഗ് കമ്പനിയുടെ വിവിധ ക്യാമ്പുകളിലായി നിത്യജീവിതത്തിന് പോലും വകയില്ലാതെ കഴിയ ുന്നത്. ഇവരുടെ ദുരവസ്ഥ ‘ഗൾഫ് മാധ്യമം’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റിയാദ് റോഡിലെ ക്യാമ്പിൽ കഴിയുന്ന 554 തൊഴിലാളികളിൽ 204 പേരെയാണ് കമ്പനി ഹുറൂബാക്കി തടിതപ്പാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് ക്യാമ്പ് സന്ദർശിച്ച എംബസി വളണ്ടിയർമാരായ ജയൻ തച്ചമ്പാറ, സൈഫുദ്ദീൻ പൊറ്റശ്ശേരി, നൗഷാദ് തിരുവനന്തപുരം എന്നിവർ വിവരം എംബസിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ദമ്മാം സന്ദർശിച്ച കമ്മ്യൂണിറ്റി വെൽെഫയർ വിഭാഗം കോൺസൽ ഡി ബി ഭാട്ടി, ലേബർ അറ്റാഷെ ആർ.ഡി ഗംഭീർ, വിവർത്തകൻ മോബിൻ ഖാൻ എന്നിവർ ലേബർ ഒാഫീസ് ഡയറക്ടർ ഉമർ അബ്ദുൽ റഹ്മാൻ അൽ സഹ്റാനിക്കും ദമ്മാമിലെ ഹുറൂബ് വിഭാഗം തലവൻ മുഖ്ലിദ് അൽ മുതൈരിക്കും രേഖാമൂലം പരാതി നൽകി. അടിയന്തരമായി വിഷയത്തിൽ ഇടപെട്ട സൗദി അധികൃതർ അന്യായമായി തൊഴിലാളികളെ നാട്ടിലയക്കുന്നത് തടയുകയും മുഴുവൻ ആനുകൂല്യങ്ങളും നൽകി ഹുറൂബ് ഒഴിവാക്കി മാത്രമേ നാട്ടിലയക്കാവൂ എന്ന് നിർദേശിക്കുകയും ചെയ്തു.
തൊഴിലാളികൾ നേരത്തെ തന്നെ കമ്പനിക്കെതിരെ തൊഴിൽ കോടതിയെ സമീപിച്ചിരുന്നു.
പലർക്കും അനുകൂല വിധിയുണ്ടാകുെമന്നായപ്പോഴാണ് കമ്പനിയുടെ ചതി. തൊഴിലാളികളുടെ ഹുറൂബ് ഒഴുവാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണന്ന് എംബസി വളണ്ടിയർമാർ അറിയിച്ചു. വർഷങ്ങളായി നിർമാണ കമ്പനിയിൽ വിവിധ തസ്തികകളിലായി ജോലി ചെയ്തു വരുന്നവരാണ് തൊഴിലാളികളെല്ലാം. നിരവധി പ്രമുഖ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത കമ്പനിക്ക് മൂന്നു കൊല്ലം മുമ്പാണ് താളം തെറ്റിത്തുടങ്ങിയത്. ഏഴുമാസമായി പ്രശ്നം രൂക്ഷമാണ്. മിക്കവർക്കും 10ഉം 12ഉം മാസത്തെ ശമ്പള കുടിശ്ശികയുണ്ട്. നിരവധി പേർക്ക് നാട്ടിൽ പോകുേമ്പാൾ ലഭിക്കുമെന്ന് കരുതി കാത്തുവെച്ച സേവനാനന്തര ആനുകൂല്യങ്ങളും ലഭിക്കാതെയായി. 30 കൊല്ലത്തിലധികം മരുഭൂമിയിൽ ജീവിതം ഹോമിച്ചവരുടെ സ്വപ്നങ്ങളാണ് ഇതോടെ കരിഞ്ഞു വീണത്.
നവോദയ, പ്രവാസി തുടങ്ങിയ സംഘടനകൾ ചില ക്യാമ്പുകളിൽ ഭക്ഷണമെത്തിക്കുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരമാകുന്നില്ല. ഇഖാമയും, ഇൻഷുറൻസ് പരിരക്ഷയും ഇല്ലാത്തതിനാൽ ഇവർക്ക് ചികിൽസ ലഭ്യമല്ല. പലരും രോഗങ്ങളുടെ പിടിയിലാണ്. വർഷങ്ങളായി നാട്ടിൽ പോകാൻ സാധിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഭീമമായ തുകയാണ് മൊത്തത്തിൽ തൊഴിലാളികൾക്ക് കൈമാറാനുള്ളത്. ഇതിനിടയിൽ ലേബർ ഒാഫിസിൽ നടന്ന അനുരഞ്ജന സംഭാഷണത്തിൽ കുറച്ച് തൊഴിലാളികൾക്ക് സെറ്റിൽമെൻറ് തുക കൊടുക്കാമെന്ന് കമ്പനി സമ്മതിച്ചുവെങ്കിലും നിശ്ചിത തീയതി എത്തിയപ്പോൾ കമ്പനി കൈമലർത്തി. കേസ് വീണ്ടും തുടരുകയാണ്.
എംബസിയുടെ ശക്തമായ ഇടപെടലിലുടെ മാത്രമേ ഇതിന് ശാശ്വത പരിഹാരം കാണാനാകൂ എന്ന വിശ്വാസത്തിലാണ് മുഴുവൻ തൊഴിലാളികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.