നാട്ടിലേക്കു മടങ്ങാനിരുന്ന തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു

ജിദ്ദ:- ഉംറ നിര്‍വഹിച്ച്​ നാട്ടിലേക്കു മടങ്ങാനിരുന്ന തീര്‍ഥാടക ജിദ്ദയില്‍ മരിച്ചു. പെരുമ്പാവൂര്‍ തണ്ടേക്കാ ട് പോഞ്ഞാശ്ശേരി വടക്കന്‍ വീട്ടില്‍ പരേതനായ സെയ്താലിയുടെ ഭാര്യ പാത്തുമ്മ (72) ആണ് മരിച്ചത്. ഉംറയും മദീന സന്ദര്‍ശനവും പൂര്‍ത്തിയാക്കി കഴിഞ്ഞ വെള്ളിയാഴ്ച നാട്ടിലേക്കു മടങ്ങാനിരിക്കെ അസുഖത്തെ തുടർന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൂടെയുള്ളവര്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. ആശുപത്രി വിട്ട്​ ഞായറാഴ്​ച നാട്ടിലേക്കു പോകാനിരിക്കെയാണ് മരണം. മഹ്ജര്‍ കിംഗ് അബ്​ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം മക്കയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. നിയമ സഹായങ്ങള്‍ക്ക് ജിദ്ദ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മക്കള്‍: സഫിയ, റംല, സിദ്ദീഖ്. മരുമക്കള്‍: ഷാജഹാന്‍, അലിക്കുഞ്ഞ്, ഷൈമ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.