റിയാദ്: മരുഭൂമിയിലെ വന്യജീവിതങ്ങളെ തേടി അലയുന്ന ഫോേട്ടാഗ്രാഫർമാർക്ക് വളരെ അപൂർവമായേ ജീവികളെയൊക്കെ കാ ണാൻ അവസരമുണ്ടാകൂ. കണ്ടാൽ തന്നെ ഫോേട്ടാക്ക് വേണ്ടി അവ നിന്ന് തരണമെന്നുമില്ല. വംശനാശം സംഭവിക്കുന്ന ‘കിങ് ജ ിർദ്’ എന്ന ജീവിയുടെ ഭംഗിയെഴുന്ന നിൽപ് കാമറയിലാക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് റിയാദിലെ മലയാളി ഫോേട്ടാഗ്ര ാഫർ നൗഷാദ് കിളിമാനൂർ. മൂഷിക വംശാവലിയിൽ പെട്ട ഒരു ജീവിയാണ് സൗദി അറേബ്യയിലും യമനിലും മാത്രം കാണുന്ന കിങ് ജിർ ദ്.
കേരളത്തിലെ വെള്ള എലിയുടെ അറേബ്യൻ വംശബന്ധുവായ ഇത് ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഒാഫ് നേച്ചർ (െഎ.യ.സി.എൻ)െൻറ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട വംശനാശ ഭീഷണിയുള്ള ജീവി വർഗമാണ്. മെറിനോസ് റെക്സ് എന്ന സസ്തനി വർഗത്തിലെ ഉപവർഗം. റിയാദ് നഗരത്തിെൻറ വടക്ക് 100 കിലോമീറ്ററകലെ റൗദത്തുൽ ഖുറൈം എന്ന പച്ചത്തുരുത്ത് ഇത്തരത്തിൽ പലതരം ചെറു ജീവികളുടെ ആവാസ കേന്ദ്രമാണ്. അവിടെ നിന്നാണ് മരുഭൂമിയിലെ ഇൗ വെള്ള എലിയുടെ ചേതോഹരമായ ചിത്രം നൗഷാദ് പകർത്തിയത്.
റൗദത്തുൽ ഖുറൈം, രാജകീയ വനം
മരുഭൂമിയിൽ നട്ടുനനച്ചുവളർത്തിയ വനമാണ് ‘റൗദത്തുൽ ഖുറൈം’. രാജാവിെൻറ വനമെന്നാണ് ഇത് അറിയപ്പെടുന്നത്. സൗദി അറേബ്യയുടെ മുൻ ഭരണാധികാരി അബ്ദുല്ല രാജാവ് സ്വകാര്യമായി പരിപാലിച്ചിരുന്നത് കൊണ്ടാണ് ഇതിന് ആ പേര് വന്നത്. അദ്ദേഹം വസന്തകാലത്ത് ഇവിടം സന്ദർശിക്കുകയും ഇൗ പ്രദേശത്തുള്ള വസതിയിൽ താമസിക്കുകയും ചെയ്യുമായിരുന്നു. പിന്നീടതിനെ വൈൽഡ് ലൈഫ് പാർക്കാക്കി ഉയർത്തി കിരീടാവകാശിയായിരിക്കുേമ്പാൾ 2005ൽ ‘‘റൗദത്തുൽ ഖുറൈം വൈൽഡ് ലൈഫ് പാർക്ക്’ എന്ന പേരിൽ അദ്ദേഹം അതിെൻറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തിരുന്നു. ശൈത്യകാലത്ത് തളിരിടുകയും പുഷ്പിക്കുകയും ചെയ്ത് അഭൗമമായ സൗന്ദര്യം വിടർത്തുന്ന സപുഷ്പികളുടെ ഉദ്യാനമാണിത്.
അതിസൂക്ഷ്മ പ്രാണികൾ മുതൽ അത്യാവശ്യം വലിയ സസ്തനികൾ വരെ വിഹരിക്കുന്ന റൗദത്തുൽ ഖുറൈം മരുഭൂമിയിലെ ജൈവവൈവിധ്യത്തിെൻറ സമൃദ്ധമായ പച്ചത്തുരുത്താണ്. മരുഭൂമിയുടെ മണൽ നിറം കണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കെ പൊടുന്നനെ കാഴ്ചയിലേക്ക് വന്ന് നിറയുന്ന ഹരിതാഭയുടെ കാന്തിയാണ് റൗദത്തുൽ ഖുറൈം. അതിവിശാലതയിൽ പടർന്നു കിടക്കുന്നു. ഇന്ന് ഏതാണ്ട് എല്ലാത്തരം അത്യപൂർവ ജീവിവർഗങ്ങളും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ചെറുമാനുകളും പലയിനം പക്ഷിവർഗങ്ങളുമെല്ലാം ഇവിടെയുണ്ട്. പലതരം പുഷ്പവർഗങ്ങളെയും സൂക്ഷ്മപ്രാണികളെയും ഇതര സസ്യ ജന്തുജാലങ്ങളെയും നേരിട്ട് നിരീക്ഷിക്കാനും പഠന ഗവേഷണങ്ങൾ നടത്താനും റിയാദിലെ യൂനിവേഴ്സിറ്റികൾ വിദ്യാർഥികളെ റൗദത്തുൽ ഖുറൈമിലേക്ക് അയക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.