ജിദ്ദ: ഖത്തർ ഉംറ തീർഥാടകർക്ക് ഇ ട്രാക്ക് സേവനം ഏർപ്പെടുത്തുന്നു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹജ്ജ് ഉംറ തീർഥാടകരുടെ യാത്ര നടപടികൾ എളുപ്പമാക്കാൻ ആവിഷ്ക്കരിച്ച ഇ ട്രാക്ക് പദ്ധതിയിലൂടെ ഖത്തറിലെ ഉംറ തീർഥ ാടകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ നിന്ന് ഉംറ ഉദ്ദേശിക്കുന്നവർക്ക് ഇതിനായി നിശ്ചയിച്ച ഇലക്ട്രോണിക് ലിങ്ക് https://qatariu.haj.gov.sa ൽ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളം വഴിയാണ് വരേണ്ടത്. ഉംറ ആഗ്രഹിക്കുന്ന ഖത്തറിലെ വിദേശികളെയും ഹജ്ജ് മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പിൽ സ്വാഗതം ചെയ്തു.
വിദേശികൾ https://eservices/haj.gov.sa/eservices3 എന്ന ലിങ്ക് വഴി ‘മഖാം’ എന്ന വെബ്സൈറ്റിൽ അവരുടെ വിവരങ്ങൾ റജിസ്റ്റർ ചെയ്ത ശേഷമാണ് വരേണ്ടതുണ്ടെന്നും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും നിർദേശത്തെ തുടർന്ന് ലോകത്തിെൻ വിവിധ ഭാഗങ്ങളിലുള്ള വിത്യസ്ത രാജ്യക്കാരായ ഹജ്ജ്, ഉംറ തീർഥാടകർക്ക് മേത്തരം സൗകര്യങ്ങളാണ് ഹജ്ജ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. തീർഥാടകർക്കുള്ള സേവനം അഭിമാനമായി കാണുന്നതായും ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.