????? ???? ???????? ????? ???????? ??????????? ????? ?????? ??????????? ????????? ????? ???

പ്രഥമ യൂറോ അക്കാദമി കപ്പ്: സ്പോർട്ടിങ് യുണൈറ്റഡ് ജിദ്ദ റണ്ണർ അപ്പ്

ജിദ്ദ: സൗദിഅറേബ്യയിൽ ആദ്യമായി നടന്ന പ്രഫഷണൽ ഫുട്ബാൾ അക്കാദമി ലീഗിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സ്പോർട്ടിങ് യ ുണൈറ്റഡ് ജിദ്ദ പോയിൻറ്​ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഒരു പോയിൻറ് കൂടുതൽ നേടിയ യുവൻറസ് അക്കാദമിയാണ് ജേതാക്കൾ. അവ സാന ലീഗ് മത്സരത്തിൽ ഹോം മാച്ചിൽ ജിദ്ദ പ്രഫഷണൽ അക്കാദമിയ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടിത്തിയിരുന ്നു. യുവൻറസ് സൗദി സോക്കർ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് പ്രഥമ പ്രഫഷണൽ അക്കാദമി ലീഗ് സംഘടിപ്പിച്ചത്​. ടൂർണമ​െൻറിൽ പങ്കെടുത്ത ഏക ഇന്ത്യൻ ഫുട്ബാൾ അക്കാദമി സ്പോർട്ടിങ് യുണൈറ്റഡ് മികച്ച പ്രകടനമാണ് ടൂർമ​െൻറിലുടനീളം കാഴ്ച വെച്ചത്.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ‘ഹോം ആൻഡ് എവേ’ രീതിയിൽ ജനുവരി മുതൽ ഏപ്രിൽ രണ്ടാം വാരം വരെ നീണ്ടു നിന്ന ടൂർണമ​െൻറിൽ ആദ്യ മത്സരത്തിൽ യുവൻറസ് ജിദ്ദയോട് തോൽവിയോടെ തുടങ്ങിയ സ്പോർട്ടിങ് രണ്ടാം റൗണ്ടിൽ യുവൻറസ് കൗസ്​റ്റിനെ 4^3 ന് പരാജയപ്പെടുത്തിയപ്പോൾ മൂന്നാം റൗണ്ടിൽ ജെ.കെ.എസ് അക്കാദമിയുമായും 0^4 നു വീണ്ടും തോൽവിയറിഞ്ഞു. നാലാം റൗണ്ടിൽ പി.എസ്.ജി യെ 6^3 നു തകർത്ത ടീം അവസാന റൗണ്ട് മത്സരത്തിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ജിദ്ദ പ്രഫഷണൽ അക്കാദമിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം സ്ഥാനം നേടിയെടുത്തത്.

യുവൻറസിനെ ടീമുകളെ കൂടാതെ, പി.എസ്.ജി, എ.സി. മിലൻ, ആഴ്‌സണൽ, ജിദ്ദ പ്രൊ അക്കാദമി, ജെ.കെ.എസ് അക്കാദമി തുടങ്ങിയ ടീമുകളാണ് ടൂർണമ​െൻറിൽ മാറ്റുരച്ചത്. ലോകത്തെ മികച്ച പ്രഫഷനൽ ക്ലബുകളുടെ അക്കാദമികളുമായുള്ള മത്സരം സ്പോർട്ടിങ് കളിക്കാർക്ക് മികച്ച അവസരങ്ങളായിരുന്നുവെന്ന് ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമിൽ നടക്കുന്ന യു കെ പ്രീമിയർ കപ്പ് 2019, ദുബൈയിൽ നവംബറിൽ നടക്കുന്ന വിൻറർ കപ്പ് എന്നീ ടൂർണമ​െൻറുകളിൽ സ്പോർട്ടിങ് യുണൈറ്റഡ്നു ക്ഷണം ലഭിച്ചതായും യൂറോ അക്കാദമി ലീഗിലെ മികച്ച പ്രകടനം ടീമിനെ യൂറോപ്പ്യൻ രാജ്യങ്ങളിലെക്കു ടൂർണമ​െൻറിൽ പ​െങ്കടുക്കുന്നതിന് ആത്മവിശ്വാസം നൽകുന്നതായും ചെയർമാൻ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.