പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണം

റിയാദ്: സൗദിയിലെ പെട്രോൾ പമ്പുകളിൽ വിലവിവരം പ്രദർശിപ്പിക്കണമെന്ന് തദ്ദേശ ഭരണ മന്ത്രാലയം സർക്കുലറിലൂടെ അറിയ ിച്ചു. ഒക്ടിൻ 91, 95 എന്നീ രണ്ടിനം പെട്രോളി​​െൻറ വില പമ്പുകളിൽ പ്രദർശിപ്പിച്ചിരിക്കണമെന്നാണ് പ്രാദേശിക മുനിസിപ് പാലിറ്റികൾക്കും ബലദിയകൾക്കും അയച്ച സർക്കുലറിൽ തദ്ദേശ ഭരണ മന്ത്രിയുടെ ചുമതല വഹിക്കുന്ന ഡോ. മാജിദ് അൽ ഖസ്‌ബി ആവശ്യപ്പെട്ടിട്ടുള്ളത്. നഗരത്തിന് അകത്തും പുറത്തുമുള്ള പെട്രോൾ പമ്പുകൾക്ക് നിയമം ബാധകമാണ്. മൂന്ന് മാസത്തിനകം സൗദിയുടെ എല്ലാ മേഖലകളിലും നിയമം പ്രാബല്യത്തിൽ വരും.

വിലയിൽ മാറ്റം വരുന്നത് ഉടൻ പ്രദർശിപ്പിക്കാവുന്ന രീതിയിൽ ഇലക്ട്രോണിക് ബോർഡുകൾ തന്നെ സ്ഥാപിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ പെട്രോൾ വില അന്താരാഷ്​ട്ര വിപണിയുമായി യോജിക്കുന്ന രീതിയിൽ പുനഃപരിശോധിക്കുമെന്നും ഏറ്റക്കുറച്ചിലുകൾ വരുത്തുമെന്നും ഊർജ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയതി​​െൻറ തുടർച്ചയാണ് തദ്ദേശ ഭരണ മന്ത്രാലയത്തി​​െൻറ സർക്കുലർ. മന്ത്രിസഭ തീരുമാനിച്ചതനുസരിച്ചാണ് പെട്രോൾ വില പരിശോധിക്കുകയും ആവശ്യമായ ഏറ്റക്കുറച്ചിലുകൾ വരുത്തുന്നതെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.