??????????? ????? ???? ???????

ആദ്യ വിമാനടിക്കറ്റ്​ പ്രവാസത്തി​െൻറ സ്​മാരകമായി സൂക്ഷിച്ച്​ ശംസുദ്ദീൻ മടങ്ങി

റിയാദ്​: ആദ്യത്തെ വിമാ നടിക്കറ്റ്​. ഉപജീവനം തേടി സൗദി അറേബ്യയിലേക്കുള്ള ആദ്യ വരവി​​െൻറ ടിക്കറ്റ്​. 38 വർഷവും ഒര ു കേടും പറ്റാതെ സൂക്ഷിച്ച്​ ഒപ്പം കൊണ്ടുനടന്ന പ്രവാസത്തി​​െൻറ സ്​മാരകം. ഒരേ കമ്പനിയിൽ ഒരേ തസ്​തികയിൽ ദീർഘകാ ലം ജോലി ചെയ്​ത്​ ഒടുവിൽ പ്രവാസം അവസാനിപ്പിച്ചുപോകു​േമ്പാഴും കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശംസുദ്ദീ​​െൻറ കൈയ്യിലുണ്ടായിരുന്നു നിധി പോലെ സൗദി എയർലൈൻസി​​െൻറ ആ ടിക്കറ്റ്​. അതിനിത്ര വിലകൽപിക്കാൻ കാരണമുണ്ട്​. ജീവിതത്ത ിലെ സുപ്രധാന വഴിത്തിരിവിലേക്കുള്ള ടിക്കറ്റായിരുന്നു അത്​. 70 വയസിനിടയിൽ 53 വർഷവും പ്രവാസിയായിരുന്നു. പട്ടാളക്കാരനായി 15 വർഷം ഇന്ത്യയിൽ പലയിടത്തും.

ശംസുദ്ദീൻ സൗദിയിലേക്ക്​ വന്ന ആദ്യ വിമാന ടിക്കറ്റ്

ശേഷം സൗദിയിലും. രാജ്യത്തിനുവേണ്ടി സേവനം ചെയ്യണമെന്ന തീവ്രമായ അഭിലാഷമാണ്​ ഇന്ത്യൻ ആർമിയിൽ ചേരാൻ പ്രേരിപ്പിച്ചത്​. ഒന്നര പതിറ്റാണ്ട്​ പൂർത്തിയാക്കിയപ്പോൾ വാളണ്ടിയർ റിട്ടയർമ​െൻറ്​ വാങ്ങി. നാട്ടിലേക്ക്​ മടങ്ങിയില്ല. ജീവിതത്തി​​െൻറ മറുകര തേടിയാലോ എന്ന ചിന്തയായി. കടലിനക്കരെയെന്ന മോഹത്തി​​െൻറ തുഴയെറിഞ്ഞെങ്കിലും​ കാത്തിരിപ്പ്​ ഒരു വർഷം നീണ്ടു. കാത്തിരുന്നുകിട്ടിയ ടിക്കറ്റ്​ എങ്ങനെ മറന്നുകളയാനാണെന്ന്​ അദ്ദേഹം ചോദിക്കുന്നു. 1981 ഡിസംബർ 12ന്​ മുംബൈയിൽ നിന്ന് കറാച്ചി വഴി ജിദ്ദയിലേക്ക്​ സൗദി എയർലൈൻസ്​ വിമാനത്തിലായിരുന്നു യാത്ര. സ്​കൂൾ വിദ്യാഭ്യാസം കഴിഞ്ഞയുടനെ ഇന്ത്യൻ മിലിറ്ററിയിലെ ആർമി സർവീസ്​ കോർപ്​ എന്ന വിഭാഗത്തിലാണ്​ ചേർന്നത്​. ​സിംല, പത്താൻകോട്ട്, കൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്​തു.

അവസാന മൂന്നുവർഷം ആൻഡമാൻ നിക്കോബർ ദീപിലായിരുന്നു. ജിദ്ദയിലെത്തിയിട്ട്​ റെസിഡൻറ്​ പെർമിറ്റ്​ (ഇഖാമ) കിട്ടാൻ പിന്നേയും രണ്ടര മാസത്തോളം കാത്തിരിക്കേണ്ടിവന്നു. ജോലി അന്വേഷിക്കുന്നതിനിടയിൽ ഇന്ത്യൻ കോൺസുലേറ്റിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്നവരുടെ അപേക്ഷ​ാഫോറങ്ങൾ പൂരിപ്പിച്ചുനൽകുന്ന ജോലി ചെയ്​തു. നാലഞ്ച്​ മാസത്തിന്​ ശേഷം ജിദ്ദയിൽ നിന്ന്​ 90 കിലോമീറ്ററകലെ അസ്​ഫാൻ എന്ന കുഗ്രാമത്തിലെ അൽഹംറാനി കമ്പനിയിൽ ഒാഫീസ്​ സെക്രട്ടറിയായി ജോലി കിട്ടി. അന്നൊരു ഞരമ്പ്​ പോലത്തെ റോഡായിരുന്നു ജിദ്ദയിൽ നിന്ന്​ അസ്​-ഫാനിലേക്ക്​. ആളും അനക്കവുമില്ലാത്ത വഴിദൂരം. എന്നിട്ടുമവിടെ അതേ കമ്പനിയിലെ അതേ കസേരയിൽ 37 വർഷം ജോലി ചെയ്​തു. ഇടയ്​ക്ക്​ പലതവണ പ്രവാസം അവസാനിപ്പിച്ച്​ മടങ്ങാൻ തോന്നിയിട്ടും തൊഴിലുടമ സമ്മതിച്ചില്ല. ഇപ്പോൾ ശരീരത്തിന് ഒട്ടും​ ആവില്ല എന്നു വന്നപ്പോൾ,

അത്​ ബോധ്യപ്പെടുത്താനായത്​ കൊണ്ട്​ മാത്രം അദ്ദേഹം ഏറെ വ്യസനത്തോടെ സമ്മതിച്ചു. ഇന്ത്യൻ സേനയിൽ നിന്നും പരിശീലിച്ച അച്ചടക്കവും അനുഭവസമ്പത്തുമുള്ള ശംസുദ്ദീ​​െൻറ സേവനമാണ്​ ത​​െൻറ കമ്പനിയെ വിജയത്തിലേക്ക്​ കുതിക്കാൻ സഹായിച്ചതെന്ന്​ തൊഴിലുടമ തിരിച്ചറിഞ്ഞു.​ അതാണ്​ ഇൗ സ്​നേഹവായ്​പി​ന്​ കാരണം. സൈന്യത്തിലായിരുന്നപ്പോഴും സൗദിയിലും ജീവിതസഖി നബീസ ബീവി ഒപ്പമ​ുണ്ടായിരുന്നു. പ്രവാസത്തോടും സൗദി മണ്ണിനോടും വിടപറഞ്ഞ്​ വിമാനം കയറിയതും ദമ്പതികൾ കൈകോർത്തുപിടിച്ചാണ്​. മൂന്നുമക്കളാണ്​. മൂത്തമകൻ മുഹമ്മദ് ഷെഫീഖ് റിയാദിൽ ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ മാർക്കറ്റിങ്​ വിഭാഗത്തിലും രണ്ടാമത്തെ മകൻ ഷംനാദ് കരുനാഗപ്പള്ളി റിയാദിൽ തന്നെ ജീവൻ ടി.വി ലേഖകനായും ജോലി ചെയ്യുന്നു. ഏക മകൾ ഷജിനമോൾ ബാംഗ്ലൂരിലാണ്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.