?????????? ???? ???? ???????? ?? ???????? ???????????????? ??????????????

ന്യൂസിലൻഡ് ഭീകരാക്രമണം: പരിക്കേറ്റ സൗദി പൗരൻ മരിച്ചു

റിയാദ്: ന്യൂസിലൻഡ് പള്ളിയിൽ വെള്ളിയാഴ്ച്ചയുണ്ടായഭീകരാക്രമണത്തിൽ പരിക്കേറ്റ സൗദി പൗരൻ മരിച്ചു. മുഹ്‌സിൻ അൽ മുസൈനി എന്നയാളാണ് ശനിയാഴ്ച്ച മരണപ്പെട്ടത്. ഇദ്ദേഹത്തി​​െൻറ മരണം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി ഉയർന്നു. പരിക്കേറ്റ ഇദ്ദേഹത്തെ സ്ട്രക്ച്ചറിൽ കൊണ്ടുപോകുന്ന ദൃശ്യം സാമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ 25 വർഷമായി മുഹ്‌സിൻ അൽ മുസൈനി ന്യൂസിലാൻഡിൽ കച്ചവടത്തിൽ ഏർപെട്ടിരിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തി​​െൻറ മകൻ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ മറ്റൊരു സൗദി വിദ്യാർഥി ചികിത്സയിൽ തുടരുകയാണ്.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.