റിയാദ്: യന്ത്രതകരാർ മൂലം റിയാദിൽ നിന്നുള്ള എയർ ഇന്ത്യ കൊച്ചി വിമാനം മൂന്നുമണിക്കൂർ വൈകി. ഞായറാഴ്ച ഉച്ചകഴി ഞ്ഞ് 3.50ന് പുറപ്പെടേണ്ടിയിരുന്ന എ.െഎ 924 വിമാനമാണ് വൈകീട്ട് 7.30ന് പറന്നത്. വിമാനത്തിൽ പോകാൻ ഉച്ചക്ക് മുമ്പ ് തന്നെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിയ 142 യാത്രക്കാർക്കും ഉച്ചഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ് ങളും എയർ ഇന്ത്യ റിയാദ് അധികൃതർ ഒരുക്കി. നേരിട്ട് കൊച്ചിയിലേക്കുള്ള വിമാനത്തിൽ പോകാൻ നിരവധി കുടുംബങ്ങളും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.
ബോർഡിങ് പാസ് കിട്ടിയ ശേഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാർ അറിഞ്ഞത്. യന്ത്രതകരാറാണ് വൈകാൻ കാരണമെന്ന് എയർ ഇന്ത്യ റിയാദ് എയർപോർട്ട് ഡ്യൂട്ടി മാനേജർ സിറാജുദ്ദീൻ പരപ്പനങ്ങാടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുംബൈയിൽ നിന്ന് വരുന്ന വിമാനമാണ് കൊച്ചിയിേലക്ക് പോകേണ്ടത്. കൃത്യസമയത്ത് തന്നെ മുംബൈയിൽ നിന്ന് വിമാനം പുറപ്പെട്ടിരുന്നു. എന്നാൽ 25 മിനുട്ടിന് ശേഷം എൻജിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നെന്നും സിറാജുദ്ദീൻ പറഞ്ഞു. തകരാർ പരിഹരിച്ച് വൈകീട്ട് 6.30ഒാടെ റിയാദിലെത്താനാണ് റീഷെഡ്യൂൾ ചെയ്തിരിക്കുന്നതെന്നും 7.30ഒാടെ റിയാദിൽ നിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 2.45ഒാടെ കൊച്ചിയിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം പറഞ്ഞതിനെക്കാൾ അൽപം കൂടി വൈകി ഏഴിനാണ് റിയാദിൽ ലാൻഡ് ചെയ്തത്. മുംബൈയിൽ നിന്നുള്ള യാത്രക്കാരെ ഇറക്കി പെെട്ടന്ന് തന്നെ ടെർമിനലിൽ കാത്തുനിന്ന യാത്രക്കാരെയെല്ലാം കയറ്റി 7.45ഒാടെ കൊച്ചിയിലേക്ക് തിരിച്ചു. യാത്ര വൈകിയെ-ങ്കിലും യാത്രക്കാർക്ക് പരമാവധി ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളെല്ലാം റിയാദ് റീജനൽ ഒാഫീസ് അധികൃതർ ഒരുക്കിയിരുന്നു. കൃത്യസമയത്ത് തന്നെ എല്ലാ യാത്രക്കാർക്കും ഉച്ചഭക്ഷണം നൽകി. ആവശ്യമായ സമയങ്ങളിലെല്ലാം കുടിവെള്ളവും നൽകി. അതിനിടെ ജെറ്റ് എയർവേയ്സിെൻറ റിയാദിൽ നിന്ന് ഡൽഹിക്കുള്ള മുഴുവൻ വിമാന സർവീസുകളും മാർച്ച് 30വരെ റദ്ദാക്കിയതായി വിവരം ലഭിച്ചു. ‘ഒാപറേഷൻസ് റീസൺ’ എന്നാണ് കാരണമായി കാണിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.