ജിദ്ദ: രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സൗദി അറേബ്യ വലിയ റോൾ ആണ് നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ജെർമി ഹണ്ട് പറഞ്ഞു. ‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ നടന്നുവരുന്ന നാലാമത് മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കാൻ മുന്നോട്ട് വന്ന സൽമാൻ രാജാവിനേയും സൗദി ആരോഗ്യ മന്ത്രാലയത്തേയും അദ്ദേഹം അഭിനന്ദിച്ചു. ചികിത്സാപിഴവ് മൂലം ഒരോ വർഷവും ലോകത്ത് ലക്ഷക്കണക്കിനാളുകളാണ് മരിക്കുന്നത്.
പിഴവുകളിൽ നിന്ന് പാഠമുൾക്കൊള്ളാത്തതിനാലും തിരുത്താൻ ശ്രമിക്കാത്തതുമാണ് കാരണം. ലോക രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ധർ ഒരുമിച്ച് കൂടിയിരിക്കുന്നത് രോഗികളുടെ സുരക്ഷക്ക് വേണ്ട പരിഹാരങ്ങൾ കാണുന്നതിനാണ്. ഒരോ വർഷവും ഇൗ വിഷയത്തിൽ മന്ത്രിതല സമ്മേളനം നടത്താറുണ്ട്. എന്നാലിത് വേറിെട്ടാരു സമ്മേളനമാണ്. സൗദി അറേബ്യ ലോകത്ത് രോഗികളുടെ സുരക്ഷക്കായി വേറിട്ട് പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. ആളുകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ് സമ്മേളനം. രോഗികളുടെ സുരക്ഷ ലോകത്ത് സാക്ഷാത്കരിക്കേണ്ട വസ്തുതയാണെന്നതിെൻറ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.