ജിദ്ദ: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ചൈനയിൽ. ഏഷ്യൻ രാഷ്ട്ര പര്യടനത്തിെൻറ ഭാഗമായി ഇന്ത്യൻ സന്ദർശനം കഴിഞ്ഞാണ് അദ്ദേഹം വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെതിയത്. ചൈനീസ് അഡ്വൈസറി ആൻറ് പൊളിറ്റിക്കൽ കൗൺസിൽ ഡെപ്യ ൂട്ടി ചെയർമാൻ കി ലി ഫങ് ചൈനയിലെ സൗദി അംബാസഡർ തുർക്കി അൽ മാദി, സൗദിയിലെ ചൈനീസ് അംബാസഡർ ലി ഹുആ സിൻ എന്നിവർ കിരീടാവകാശിയെ ബെയ്ജിങ് വിമാനത്താവളത്തിൽ സ്വീകരിച്ചു. സന്ദർശനത്തിെൻറ ആദ്യദിവസം തന്നെ ബെയ്ജിങിൽ സൗദി^ചൈന സംയുക്ത യോഗത്തിൽ കിരീടാവകാശി സംബന്ധിച്ചു. ഉൗർജം, നിക്ഷേപം, ഗതാഗതം, സാേങ്കതികവിദ്യ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെക്കുമെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നയതന്ത്രം, സാംസ്കാരികം, സാമ്പത്തിക വികസനം എന്നീ മേഖലകളിലൂന്നിയ ചർച്ചകളാണ് ദ്വദിന സന്ദർശനത്തിൽ നടക്കുന്നത്.
ചൈന^പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയെ കുറിച്ച ചർച്ചയാണ് ഇതിൽ പ്രധാനമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജിങ്ഷുആങ് പറഞ്ഞു. ചൈനയുടെ അയൽരാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ സൗഹൃദം മെച്ചപ്പെടുത്തുന്ന ‘ബെൽറ്റ് ആൻറ് റോഡ് ഇനീഷ്യേറ്റീവ്’ പദ്ധതിയുടെ ഭാഗമാണ് ചൈന പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതി. വെള്ളിയാഴ്ച നടക്കുന്ന സൗദി^ചൈന ബിസിനസ് ഫോറത്തിൽ ജീസാനിലെ ചൈനീസ് സംരംഭമായ പാൻ ഏഷ്യ, സൗദി ട്രേഡ് ആൻറ് ഇൻവെസ്റ്റ്മെൻറ് മന്ത്രാലയം, ഇകണോമിക് ആൻറ് പ്ലാനിങ് മന്ത്രാലയം, പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, സൗദി അരാംകോ, എസ് ബി.െഎ.സി എന്നിവ പെങ്കടുക്കും. 2017^ൽ സൽമാൻ രാജാവിെൻറ ചൈനീസ് സന്ദർശനത്തിൽ 45 കരാറുകളിൽ ഒപ്പുവെച്ചിരുന്നു. പതിനായിരം കോടി ഡോളറിെൻറ നിക്ഷേപം ഇന്ത്യയിൽ നടത്തുമെന്ന പ്രഖ്യാപനമാണ് സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം നടത്തിയത്. ഇതിനുള്ള കരറാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.