ബലാൽസംഗം, കവർച്ച: സോമാലിയൻ പൗരന്​ വധശിക്ഷ

ജിദ്ദ: ഫ്ലാറ്റിൽ അതിക്രമിച്ചു കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്​ത്രീകളെ ബലാൽസംഗം ചെയ്യുകയും പണവും ആഭരണവ ും മൊബൈൽ ഫോണും കവരുകയും ചെയ്​ത കേസിൽ സോമാലിയൻ പൗരനെ ജിദ്ദയിൽ വധശിക്ഷക്ക്​ വിധേയനാക്കി. അബ്​ദുല്ല അബൂബക്കർ സിദ്ദീഖ്​ എന്ന സോമാലിയൻ പൗരനാണ്​ വധശിക്ഷ നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു​. പുരുഷന്മാർ ജോലിക്ക്​ പോകുന്ന സമയത്താണ്​ ഇയാൾ ഫ്ലാറ്റിൽ അതിക്രമിച്ചു കടന്നത്​. കത്തി കാട്ടി ഭീഷണിപ്പെടുത്തി നാല്​ സ്​ത്രീകളെ ബലാൽസംഗം ചെയ്​തതായും കാശും ആഭരണവും മൊബൈൽ ഫോണും കവർന്നതായുമാണ്​ ഇയാൾക്കെതിരെ കേസുണ്ടായിരുന്നത്​.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.