ലെവി കുടിശ്ശിക ഇളവ്: 19 മുതൽ അപേക്ഷിക്കാം -തൊഴിൽ മന്ത്രാലയം

റിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രോത്സാഹനമായി സൽമാൻ രാജാവ് പ്രഖ്യാപിച്ച ​െലവി കുടിശ്ശിക ഇളവിനുള് ള അപേക്ഷകൾ ഫെബ്രുവരി 19 ചൊവ്വാഴ്ച്ച മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തി​​​െൻറ കീഴിലുള്ള ‘തഹ് ഫീസ്’ പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കാൻ അഞ്ച് നിബന്ധനകളാണ് മന്ത്രാലയം ഏർപ്പെടുത്തിയത്.ഓൺലൈൻ വഴി അപേക്ഷിക്കുക, സ്ഥാപനത്തി​​​െൻറ കമേഴ്​സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തിൽ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് നിബന്ധനകൾ. ബാങ്ക്‌ വിവരങ്ങൾ നേരത്തെ മന്ത്രാലയത്തി​​​െൻറ പോർട്ടലിൽ നൽകിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട്സ്​ രേഖകൾ അറ്റാച്ച് ചെയ്‌തു കൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്. IBAN ഉൾപ്പെടെ അക്കൗണ്ട് വിവരങ്ങളാണ് നൽകേണ്ടത്. അപേക്ഷ ഫയലിൽ സ്വീകരിച്ചാൽ സ്ഥാപനത്തിന് മൊബൈൽ സന്ദേശം ലഭിക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.