പി.എം ഫൗണ്ടേഷൻ പരീക്ഷ വിജയികൾക്ക്​ സമ്മാനം നൽകി

റിയാദ്​: പി.എം ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​ പരീക്ഷയിൽ സൗദി അറേബ്യയിൽ നിന്ന്​ വിജയിച്ച വിദ്യാർഥികൾക്ക്​ സമ്മാനങ ്ങൾ ‘എജുക​െ-ഫ’ ചടങ്ങിൽ വിതരണം ചെയ്​തു. ഗൾഫ്​ മാധ്യമത്തി​​​െൻറ സഹകരണത്തോടെ ഗൾഫ്​ രാജ്യങ്ങളിൽ നടത്തിയ പരീക്ഷയിൽ സൗദിയിൽ നിന്ന്​ മൂന്ന്​ വിദ്യാർഥികളാണ്​ വിജയിച്ചത്​. ശ്രീവിഭ പാർത്ഥസാരഥി (അഹ്​ദാബ്​ സ്​കൂൾ, ജിദ്ദ), ആയിഷ അൽസഹ്​റ (ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ), റീമ മരംകുളങ്ങര (യാര സ്​കൂൾ, റിയാദ്​) എന്നീ വിദ്യാർഥികളാണ്​ ഉയർന്ന മാർക്ക്​ നേടി വിജയികളായത്​. പി.എം ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദ്​ ഹനീഷ്​ ​​, ഗൾഫ്​ മാധ്യമം ചീഫ്​ എഡിറ്റർ വി.കെ ഹംസ അബ്ബാസ്​ എന്നിവർ ചേർന്ന്​ വിദ്യാർഥികൾക്ക്​ സമ്മാനങ്ങൾ വിതരണം ചെയ്​തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.