താമരക്കുളം സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: മലയാളി റിയാദിൽ ഹൃദയസ്​തംഭനം മൂലം മരിച്ചു. ആലപ്പുഴ, താമരക്കുളം സ്വദേശി അയ്യൂബ് ഭവനത്തിൽ നസീർ (45) ആണ് കഴ ിഞ്ഞ ദിവസം ആശുപത്രിയിലെ തീ​വ്രപരിചരണ വിഭാഗത്തിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടുകയും അവിടെ നിന്നും സനദ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. അവിടെ ചികിത്സയിൽ തുട​രവേയാണ്​ ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്​. ഭാര്യ: ഷീബ. മക്കൾ: നസ്രിയ, നബീൽ. മൃതദേഹം നാട്ടിൽ കൊണ്ട് പോകും.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.