യുവൻറസ് യൂറോപ്യൻ ലീഗിലേക്ക്​ സ്പോർട്ടിങ് യുണൈറ്റഡ് അക്കാദമിക്ക് ക്ഷണം

ജിദ്ദ: യുവൻറസ് അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ യൂറോ അക്കാദമി യൂത്ത് ഡെവലപ്മ​​െൻറ് ഫുട്​ബാൾ ലീഗിൽ കളിക്കാൻ സ ്പോർട്ടിങ് യുണൈറ്റഡ് അക്കാദമിക്ക്​ ക്ഷണം. ജനുവരി 12 മുതൽ ഏപ്രിൽ വരെ ഹോം ആൻഡ് എവേ രീതിയിൽ സൗദിയുടെ വിവിധ ഭാഗങ്ങള ിൽ നടക്കുന്ന ലീഗിലേക്കാണ് സ്പോർട്ടിങ്ങിന് ക്ഷണം ലഭിച്ചിരിക്കുന്നത് എന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 12 നു സ്പോർട്ടിങ് യുണൈറ്റഡ് അക്കാദമി യുവൻറസ് അക്കാദമിയെ നേരിടുന്നതോടു കൂടി നാല് മാസം നീളുന്ന ടൂർണമ​​െൻറിന് തുടക്കം കുറിക്കും. യൂറോപ്പിലെ പ്രഗത്ഭരായ പി.എസ്.ജി, യുവൻറസ്, എ.സി.മിലാൻ, ആഴ്‌സണൽ ക്ലബുകളുടെ കീഴിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന അക്കാദമികൾക്ക് പുറമെ ജിദ്ദ പ്രഫഷണൽ അക്കാദമി, ജെ.കെ.എസ്. അക്കാദമി തുടങ്ങി എട്ട് ടീമുകളാണ് ടൂർണമ​​െൻറിൽ മാറ്റുരക്കുന്നത്.

ഈ ടൂർണമ​​െൻറിലേക്ക് ക്ഷണം ലഭിച്ച ഏക ഇന്ത്യൻ അക്കാദമിയാണ് സ്പോർട്ടിങ് യുണൈറ്റഡ്. അക്കാദമിയുടെ സീനിയർ, ജൂനിയർ, സബ് ജൂനിയർ ടീമുകൾ ടൂർണമ​​െൻറിൽ പങ്കെടുക്കും. ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ ക്ലബുകളുടെ അക്കാദമികളിൽ പരിശീലനം ലഭിച്ച കുട്ടികളുമായി കളിക്കാൻ സൗദിയിൽ ആദ്യമായി ലഭിക്കുന്ന അവസരം അക്കാദമി താരങ്ങൾക്ക്​ മികച്ച അനുഭവമായിരിക്കുമെന്നും കുട്ടികൾ ഏറെ ആവേശത്തോടയാണ് മത്സരത്തിനായി കാത്തിരിക്കുന്നതെന്നും സ്പോർട്ടിങ് ചെയർമാൻ ഇസ്മായിൽ കൊളക്കാടനും ജനറൽ കാപ്റ്റൻ സമീർ റോഷനും പറഞ്ഞു. ഈ വർഷം ​േകാൽക്കത്തയിൽ ഇന്ത്യയിലെ രണ്ടു പ്രഫഷനൽ ഫുട്ബാൾ അക്കാദമികളുമായി സൗഹൃദ മത്സരങ്ങൾക്കും സ്പോർട്ടിങ് യുണൈറ്റഡിന് ക്ഷണം ലഭിച്ചതായും സംഘാടകർ അറിയിച്ചു.

പ്രവാസ ലോകത്തെ കുട്ടികൾക്ക് പരമാവധി മികച്ച അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സ്പോർട്ടിങ് യുണൈറ്റഡി​​​െൻറ പ്രഫഷണൽ കൊളാബറേഷൻ വിങി​​​െൻറ ശ്രമഫലമായാണ് ഇത്തരം അവസരങ്ങൾ അക്കാദമിക്ക് ലഭിക്കുന്നതെന്നും, പ്രശസ്തമായ ഒരു യൂറോപ്യൻ അക്കാദമിയുമായി ദീർഘ കാല സാങ്കേതിക സഹകരണത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടന്നു വരുന്നതായും അവർ കൂട്ടിച്ചേർത്തു. വാർത്ത സമ്മേളനത്തിൽ ജനറൽ ക്യാപ്റ്റൻ സമീർ റോഷൻ, ചെയർമാൻ ഇസ്മായിൽ കൊളക്കാടൻ, ജനറൽ സെക്രട്ടറി വി.വി അഷ്‌റഫ്, ഷബീർ അലി, നാസർ ഫറോക്ക്​, ജലീൽ കളത്തിങ്കൽ, നജീബ് തിരുരങ്ങാടി, ഷിയാസ് ഇമ്പാല, അമീർ ചെറുകോട് തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.