പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കോഴിഫാമിനെതിരെ നടപടി

ബദ്ർ: പരിസ്ഥിതി നിയമങ്ങളും സ്ഥാപന നടത്തിപ്പ് ചട്ടങ്ങളും പാലിക്കാത്ത കോഴി ഫാമിനെതിരെ അധികൃതർ നടപടിയെടുത്തു. ബദ്ർ മുനിസിപ്പാലിറ്റിയുടെ പരിധിയിലെ കോഴി ഫാമിനെതിരെയാണ് നടപടി. ചത്ത കോഴികളെ ഫാമിനകത്ത് കരിച്ചുകളയുന്നതും വൃത്തിയില്ലാത്ത പരിസരവും പരിശോധനയിൽ കണ്ടെത്തി. കോഴി വളർത്ത് കേന്ദ്രത്തി​​​െൻറ അംഗീകാരത്തിന് വേണ്ട ഉപാധികൾ പലതും സ്ഥാപനം ലംഘിച്ചതായും കണ്ടെത്തി. പരിസ്​ഥിതിക്ക്​ ഹാനികരമായ വിധത്തിൽ കോഴി ഫാമുകളും വളർത്തു ജീവികളുടെ ഫാമുകളും നടത്തുന്നത് അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമായ വിധത്തിൽ ഏതു സ്ഥാപനം നടത്തുന്നതും പിഴക്കും ശിക്ഷാനടപടികൾക്കും കാരണമാകുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.