സൗദി എണ്ണ കരുതൽ ശേഖരം 266 ശതകോടി ബാരല്‍; ഗ്യാസ് 307.9 ട്രില്യണ്‍ ഘനഅടി

റിയാദ്​: സൗദി അറേബ്യ കരുതൽ രേഖരമായി സൂക്ഷിച്ച ഓയിൽ, ‍-ഗ്യാസ് കണക്കുകള്‍ മന്ത്രാലയം ആദ്യമായി പുറത്ത് വിട്ടു. രാ ജ്യത്താകെ 266 ശതകോടി ബാരല്‍ എണ്ണയാണ് ശേഖരിച്ചു വെച്ചത്. ഈ വര്‍ഷം വില സ്ഥിരത വരുത്തുമെന്ന് കണക്കുകള്‍ പുറത്ത് വി ട്ട് ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റിയാദ് മന്ത്രാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ലോകത്തെ പ്രധാന എണ്ണ കയറ്റുമതിക്കാരാണ് സൗദി അറേബ്യ. രാജ്യത്തെ ആകെ പെട്രോള്‍ ശേഖരം 266.2 ബില്യണ്‍ ബാരലാണ്. ഗ്യാസ് ശേഖരം 307.9 ട്രില്യണ്‍ ഘന അടിയാണ്​. ആകെ എണ്ണ, -ഗ്യാസ് ശേഖരത്തി​​​െൻറ 95 ശതമാനത്തിലേറെയും അരാംകോ നിയന്ത്രണത്തിലാണ്​.

ഈ വര്‍ഷം എണ്ണ വിപണിയിലെ സന്തുലിതത്വം നിലനിര്‍ത്തലാണ് സൗദിയുടെ ലക്ഷ്യം. എണ്ണ വില കൂട്ടാന്‍ സൗദി നേതൃത്വം നല്‍കുമെന്നും വിപണിയിലെ സ്ഥിരതയാണ് ലക്ഷ്യമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. അതിനായുള്ള നയങ്ങളും ഈ വര്‍ഷം നടപ്പാക്കും. സൗദിയിലെ എണ്ണ വ്യവസായ കേന്ദ്രങ്ങളില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ലോകത്തെ ഏറ്റവും കുറഞ്ഞ തോതിലാണ്​. ആദ്യമായാണ് സൗദി അറേബ്യ ഓയിൽ, ഗ്യാസ് ശേഖരത്തി​​​െൻറ കണക്ക് പുറത്ത് വിടുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ വര്‍ധനവുണ്ട് കരുതല്‍ ശേഖരത്തില്‍. അരാംകോയുടെ അഞ്ച് ശതമാനം ഓഹരി വിപണിയില്‍ വില്‍ക്കുന്നതിന് മുന്നോടിയായാണ് കണക്കുകള്‍ പുറത്ത് വിട്ടത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.