മലയാളി ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

റാബിക്: ഉംറക്ക് വന്ന തീർഥാടകൻ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട്‌ ജില്ലയിലെ കുണ്ടൂർകുന്ന് സ്വദേശി കാഞ്ഞിരത്തിങ ്കൽ മുഹമ്മദ് ആണ് മരിച്ചത്​. ഉംറ നിർവഹിച്ച് മദീനയിലേക്കുള്ള യാത്രാമധ്യേ റാബികിനടുത്ത മസ്തൂറ എന്ന സ്ഥലത്ത് മഗ്‌രിബ് നിസ്കരിക്കാൻ ഇറങ്ങിയതായിരുന്നു. അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. റാബിക് ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. നിയമ നടപടികൾ പൂർത്തിയാക്കി റാബിക് ഖബർ സ്ഥാനിൽ മയ്യിത്ത് ഖബറടക്കി. ഭാര്യ നബീസയും കൂടെയുണ്ട്. നിയമ നടപടികൾ ശരിയാക്കുന്നതിനും മയ്യിത്ത് ഖബറടക്കത്തിനും കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കളായ അബ്്ദുൽ ഗഫൂർ ചേലേമ്പ്ര, കുഞ്ഞിക്കോയ തങ്ങൾ, മൊയ്തീൻകോയ പുകയൂർ, അബ്്ദുൽഖാദർ തിരൂർ, അബ്്ദുൽ ഖാദർ പാങ്ങ്, മുഹമ്മദ് റഫീഖ് ചുങ്കത്തറ , ഹാറൂൺ റഷീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.