ഫ്രറ്റേണിറ്റി ഫോറം പെനാൽട്ടി ഷൂട്ടൗട്ട്​ സംഘടിപ്പിച്ചു

ജിദ്ദ: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ശറഫിയ്യ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പെനാൽട്ടി ഷൂട്ടൗട്ടിൽ ഫൈവ്​ സ്​റ്റാർ ബ ഗ്ദാദിയ ജേതാക്കളായി. ഫ്രറ്റേണിറ്റി ഫെസ്​റ്റ്​ 2019 ​​​െൻറ ഭാഗമായി ജിദ്ദ ഓഡസ്​റ്റ്​ ഫുട്​ബാൾ കോർട്ടിൽ സംഘടിപ്പ ിച്ച ഷൂട്ട് ഔട്ട് മത്സരത്തി​​​െൻറ ഫൈനൽ സമനിലയിൽ അവസാനിച്ചു. നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി. ബ്ലൂ സ്​റ്റാർ ജിദ്ദ രണ്ടാം സ്ഥാനത്തിന് അർഹരായി. 26 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഡി.എഫ്.സി ജിദ്ദ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും മെഡലുകളും സമ്മാനിച്ചു.

ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജ്യനൽ സെക്രട്ടറി ശംസുദ്ദീൻ മലപ്പുറം ഉദ്ഘാടനം നിർവഹിച്ചു. ഇസ്മായിൽ പാണവളളി, സി.വി അശ്​റഫ് പുളിക്കൽ, റഷീദ് ഷൊർണ്ണൂർ, മുജീബ് കുണ്ടൂർ, അഷ്‌റഫ് മൊറയൂർ, ഹസൈനാർ മണ്ണാർക്കാട് തുടങ്ങിയവർ ട്രോഫി സമ്മാനിച്ചു. റഹീം മാസ്​റ്റർ മാനന്തവാടി, സൈതലവി തിരൂർക്കാട്, ആലിക്കോയ ചാലിയം, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഹുൽ ഹമീദ് ചേളാരി, റഫീഖ് മങ്കട, ഷാഹുൽ ഹമീദ് ചേലക്കര, സമദ് പെരിയമ്പലം, ജസ്ഫർ കണ്ണൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.