റിയാദ്: സൗദി തൊഴില്‍ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം ഒൗദ ്യോഗിക വക്താവ് ഖാലിദ് അബല്‍ഖൈല്‍ വ്യക്തമാക്കി. സ്ത്രീ ജോലിക്കാര്‍ മുഖം മറക്കുന്നത് വിലക്കുന്ന ചില സ്ഥാപനങ് ങളുടെ നിയമ വിരുദ്ധ നടപടികൾ ശ്രദ്ധയില്‍ പെട്ടതിനെ തുടർന്നാണ് വക്താവിെൻറ പ്രതികരണം. രാജ്യത്തെ മതസംസ്കാരത്തിെൻറയും വ്യക്തി സ്വാതന്ത്ര്യത്തിെൻറയും ഭാഗമായുള്ള പൗരാവകാശങ്ങൾ ഹനിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നത് സൗദി തൊഴില്‍ നിയമത്തിെൻറ താല്‍പര്യമാണ്. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും.
സ്ത്രീ ജോലിക്കാര്‍ക്ക് വേണ്ടിയുള്ള തൊഴില്‍ പരസ്യങ്ങളില്‍ മുഖം മറക്കാതിരിക്കണമെന്നും തൊലിനിറം വ്യക്തമാക്കണമെന്നുമുള്ള പരാമർശങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രവണതകളെ നിരീക്ഷിക്കുമെന്നും നടപടി എടുക്കുമെന്നും വക്താവ് മുന്നറിയിപ്പ് നല്‍കി. എല്ലാ നിബന്ധനകളും പൂര്‍ത്തീകരിച്ചിട്ടും മുഖം മറച്ച കാരണത്താല്‍ ജോലിക്ക് നിയമനം ലഭിക്കാത്ത സാഹചര്യമുണ്ടായതായി ചില സ്വദേശി വനിതകള്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയതാണ് വിഷയം മന്ത്രാലയത്തിെൻറ ശ്രദ്ധയില്‍ വരാന്‍ കാരണമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.