ഹാഇല്‍ അന്താരാഷ്​ട്ര കാറോട്ട മത്സരം; സൗദി പൗരന്​ ജയം

ഹാഇൽ: ഹാഇലില്‍ നടന്ന അന്തര്‍ദേശീയ കാറോട്ട മത്സരത്തില്‍ സൗദി പൗരൻ ഈസാ അല്‍ ദോസരിക്ക്​ ജയം. 1700 കിലോമീറ്ററിലായി രുന്നു മത്സരം. അമ്പത്​ കാറുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. സൗദിയിലെ ഹാഇലില്‍ അന്നഫൂദ് മരുഭൂമിയോട് ചേര്‍ന്നായിരുന്നു മത്സരം. 1727 കി.മീ ദൈര്‍ഘ്യത്തിലായിരുന്നു ട്രാക്ക്. ഇതില്‍ 350 കി.മീ ദൈര്‍ഘ്യത്തിലായിരുന്നു ആദ്യമത്സരം. അമ്പതോളം വാഹനങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. അടുത്തവര്‍ഷം വനിതകള്‍ക്കും അനുമതി നൽകുമെന്ന്​ സൗദി മോട്ടോര്‍ ഫെഡറേഷന്‍ മേധാവി ഖാലിദ് ബിന്‍ സുല്‍ത്താന്‍‌ അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. മത്സരം കാണാൻ നൂറ്​ കണക്കിന് പേരെത്തിയിരുന്നു‍.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.