സമൂഹത്തി​ന്​ സ്ത്രീകൾ വിളക്കാവണം -ഷമീമ

ജിദ്ദ: വഴി തെറ്റുന്ന സമൂഹത്തി​ന്​ സ്ത്രീകൾ വിളക്കാവണമെന്ന് എം.ജി.എം കേരള ജെന. സെക്രട്ടറി ഷമീമ ഇസ്​ലാഹിയ പറഞ്ഞ ു. ഓരോ വനിതയും ത​​​െൻറ ജീവിതത്തി​​​െൻറ അടയാളം ബാക്കി വെക്കുന്ന വിധം സമൂഹത്തിന് സംസ്കാരവും അറിവും പകർന്നു നൽകുന്നവരാകണം. ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ വനിതാ വിങ്​ സംഘടിപ്പിച്ച വനിതാസംഗമത്തിൽ ‘സ്ത്രീ കുടുംബത്തിലും,സമൂഹത്തിലും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഷമീമ. പ്രസിഡൻറ്​ ഷർഫീന അമീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹ്സിന അബ്​ദുൽ ഹമീദ് സ്വാഗതവും ട്രഷറർ ഹസീന മമ്മൂട്ടി നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.