അൽഖോബാർ: കൂടുതൽ വിവരങ്ങളില്ലാതെ മലയാളിയുടെ മൃതദേഹം അൽഖോബാർ കിങ് ഫഹദ് ആശുപത്രിയിലെ മോർച്ചറിയിൽ. മുഹമ്മദ് വാഴക്കാട്ടിൽ എന്നാണ് ഇഖാമയിലുള്ളത്. ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച്ച അപകടത്തിൽ പരിക്കേറ്റ നിലയിൽ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു. ഇദ്ദേഹത്തെ അറിയുന്നവരേയോ ബന്ധുക്കളേയോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അറിയുന്നവരുണ്ടെങ്കിൽ ജീവകാരുണ്യ പ്രവർത്തകൻ ഷാജഹാൻ തിരുവനന്തപുരത്തെ (0509005684) ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനുള്ള അപേക്ഷ ആശുപത്രിയിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.